പ്രണയനിലാവ്

പ്രണയനിലാവൊഴുകുന്നുവോ.....
പരിഭവമഴയായ് പെയ്യുന്നുവോ....(2)
കളിചിരിയും നിൻ കളമൊഴിയും....
അകതാരിൽ നൊമ്പരമായുണർന്നൂ....(2)
ഇനി വരൂ നീയെന്റെ ആത്മസഖീ.....
കുളിരോലും മധുമാസ വെൺനിലാവായ്....(2)
പ്രണയനിലാവൊഴുകുന്നുവോ.....
പരിഭവമഴയായ് പെയ്യുന്നുവോ....(2)

നിൻ കൂന്തൽ തഴുകും കാറ്റെൻ നെഞ്ചിലലഞൊറിയും നേരം...
എൻ മിഴികൾ തേടീ നിൻ മുഖം.......(2)
എന്നഴകേ.....എൻ മനസ്സിൽ നൊമ്പരമിനിയും നീ അറിയില്ലയോ....
എൻ മനസ്സിൽ നൊമ്പരമിനിയും നീ അറിയില്ലയോ....
നിനവിലും കനവിലും കുളിരുപകരൂ നീ.....(പല്ലവി)

ഈ വിരഹ മരുഭൂമിയിൽ ഏകനായ് ഞാനലയുന്നൂ....
ഇനിയെന്നും കാണും നിന്നെ ഞാൻ.......(2)
എന്നുയിരേ......നീറുമെൻ മനസ്സിൽ തിരകൾ അടങ്ങില്ലയോ....
ഇരവിലും പകലിലും നിറയുക  എന്നിൽ നീ.......(പല്ലവി) 
പ്രണയനിലാവൊഴുകുന്നുവോ.....
പരിഭവമഴയായ് പെയ്യുന്നുവോ....(2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pranayanilaavu

Additional Info

Year: 
2007

അനുബന്ധവർത്തമാനം