മാമാങ്കം പലകുറി കൊണ്ടാടി

മാമാങ്കം പലകുറി കൊണ്ടാടി
നിളയുടെ തീരങ്ങൾ നാവായിൽ(3)
കേരളപ്പഴമ ചരിതമെഴുതിയൊരു
ഭാരതപ്പുഴതന്നരിയ മണൽത്തരികളേ
പറയുക പറയുക നിണമൊഴുകിയ കഥ
മാമാങ്കം പലകുറി കൊണ്ടാടി
നിളയുടെ തീരങ്ങൾ നാവായിൽ
കേരളപ്പഴമ ചരിതമെഴുതിയൊരു
ഭാരതപ്പുഴതന്നരിയ മണൽത്തരികളേ
പറയുക പറയുക നിണമൊഴുകിയ കഥ
                                           (മാമാങ്കം)
 
അമ്പേന്തി വില്ലേന്തി വാളേന്തിയും
തമ്പേറിൻ താളത്തിൽ പോരാടിയും
അമ്പേന്തി വില്ലേന്തി വാളേന്തിയും
തമ്പേറിൻ താളത്തിൽ പോരാടിയും
നിലപാടുനിന്ന തിരുമേനിമാര്‍
തല കൊയ്തെറിഞ്ഞു
പടകൾ നയിച്ച കഥ
ഇന്നെന്റെ ചിന്തയ്ക്കു ചിന്തേരിടാൻ
അരിയ കണ്ണാടിച്ചില്ലൊത്ത തീരങ്ങളേ പറയു....
                                             (മാമാങ്കം)

സാമൂരിക്കോലോത്തെ മേൽക്കോയ്മയും
മങ്ങാത്ത മായാത്ത മലയാണ്മയും
സാമൂരിക്കോലോത്തെ മേൽക്കോയ്മയും
മങ്ങാത്ത മായാത്ത മലയാണ്മയും
നിണനീരിലന്നു മണലാഴിയിൽ
എഴുതാൻ തുനിഞ്ഞ
പടനായകന്റെ കഥ
ഇന്നെന്റെ ഉണ്ണിയ്ക്കരങ്ങേറുവാൻ
ഇനിയാ മണ്ണിന്റെ മാറത്തെഴുന്നള്ളുമോ പറയു...

മാമാങ്കം പലകുറി കൊണ്ടാടി
നിളയുടെ തീരങ്ങൾ നാവായിൽ
കേരളപ്പഴമ ചരിതമെഴുതിയൊരു
ഭാരതപ്പുഴതന്നരിയ മണൽത്തരികളേ
പറയുക പറയുക നിണമൊഴുകിയ കഥ
                                                (മാമാങ്കം)
 
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Mamaankam palakuri

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം