അരുവിയലകള്‍ പുടവ ഞൊറിയും

അരുവിയലകൾ പുടവ ഞൊറിയും
അരിയ പുലരിയിൽ...
ചിരം...പ്രിയങ്കരം..
മംഗളം... മനോഭിരാമം..
പൂമങ്ക വാഴും ഉദ്യാനം

ഇളം ചുണ്ടിൽ ഇടം കണ്ടു വന്നു നീ
അതിൽ വന്നു മുഖംനോക്കി വണ്ടുകൾ
തെന്നലിന്റെ കൈകൾ നെയ്ത
പൊൻ വലയിൽ...
വേനലിന്റെ ചില്ലു പാകി പൂമ്പുലരി
വെൺമുകിൽ പാടങ്ങൾ പൂശി കളഭം...കളഭം...
വർണ്ണമാർന്ന പീലി വീശി ശലഭം...ശലഭം..
(അരുവിയലകൾ)

വരം വാങ്ങി വിടർന്നെങ്ങും അംബുജം..
പറന്നങ്ങു വലം വെച്ചു തുമ്പികൾ
തൂമരന്ദം ഊറി നിന്ന പൂങ്കുലയിൽ..
താണിരുന്നു തേൻ നുകർന്നു പൂങ്കുരുവി
പൂമുഖ പ്രസാദമെന്തു മധുരം..മധുരം..
കണ്ടുണർന്നു കണ്ണുകൾക്ക് അമൃതം..അമൃതം..
(അരുവിയലകൾ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Aruviyalakal pudava