കായൽ കന്നിയോളങ്ങൾ
കായൽ കന്നിയോളങ്ങൾക്കൊണ്ടേതോ താളം പിടിക്കും കായൽ..
അതിൻ വെള്ളിമണൽപരപ്പിൽ
പണ്ട് തുള്ളിക്കളിച്ചു നമ്മൾ..
തമ്മിൽത്തമ്മിൽ മെയ്യിൽ മെയ്യുരുമ്മി..
(കായൽ)
ആത്തിരയിൽ ഈത്തിരയിൽ
ആരും കാണാ പൂന്തിരയിൽ
പാൽപ്പളുങ്ക് മാളികയിൽ
മീൻ കളിക്കും നീർ ചുരുളിൽ
നീലത്തഴച്ചുരുൾച്ചായലഴിച്ചിട്ട
നിന്നെ ഞാൻ കണ്ടു..
നിൻ കവിൾച്ചെണ്ടിൽ വിരിഞ്ഞ
രണ്ടോമനത്തേൻചുഴി കണ്ടു..
(കായൽ)
ഓളം വന്നു തീരങ്ങളെ
ആലിംഗനം ചെയ്തു പോയി
ആടിപ്പാടി ആ വഴിയേ
ആലിമാലിത്തെന്നൽ പോയി
ഇന്നും വന്നുള്ളത്തിൽ
തെന്നിക്കളിക്കുന്നു തെന്നലും നീയും
നിന്മിഴി കായലിൽ നീന്തി തുടിക്കുന്നു
പൂമീനും ഞാനും...
(കായൽ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kayal kanniyolangal
Additional Info
Year:
1984
ഗാനശാഖ: