കിളിമകളെ വാ ശാരികേ
Music:
Lyricist:
Singer:
Raaga:
Film/album:
കിളിമകളെ, വാ ശാരികേ..
കവിമകളെ, പാടൂ പ്രിയേ..
ഹരിനാമകീർത്തനം
ഉണരും മനങ്ങളിൽ
ആലോലമാടിയാടി വാ...
(കിളിമകളെ)
നീ വാഴും നാട്ടിൽ..ഈ തുഞ്ചൻ നാട്ടിൽ
പൂമാതിൻ ശ്രീപാദം ധന്യധന്യമാക്കും നാട്ടിൽ..
അക്ഷരങ്ങൾ പൂക്കും ഒരു പുസ്തകം പോലുള്ളം
ആയുധങ്ങൾക്കൊപ്പം തിരുപൂജവയ്ക്കും നേരം
പാടൂ നീ ഓംകാരം വേദാന്തം കിളിമകളെ
(കിളിമകളെ)
നീ പാടും പാട്ടിൽ..തേനഞ്ചും പാട്ടിൽ..
ശ്രീരാമശ്രീനാമം ദിവ്യദിവ്യമാക്കും പാട്ടിൽ
എൻ മനസ്സും കാതും ഏകാഗ്രമാകും നേരം
ഏറ്റു ചൊല്ലും നാവാൽ ജപമാലയെണ്ണും നേരം
നേടും ഞാൻ സായൂജ്യം നിർവ്വാണം കിളിമകളെ..
(കിളിമകളെ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kilimakale
Additional Info
Year:
1984
ഗാനശാഖ: