കാലം ഒരു പുലർകാലം

കാലം ഒരു പുലർകാലം
കുളിരല തേടും  കിളികുലജാലം
സുരഭില കാലം ഒരു പുലർകാലം
കുളിരല തേടും  കിളികുലജാലം
മങ്കമാരും മല്ലാക്ഷിമാരും
ഇടംവലം തിരിഞ്ഞൊരു നടനത്തിൻ
ചുവടു വെച്ചു കൊണ്ടിലകൾ നുള്ളുന്ന  (കാലം ഒരു പുലർകാലം...)

വാഴുന്നോരു വീഴുമ്പോഴും
വീഴുന്നോരു വാഴുമ്പോഴും
വാനമ്പാടീ നിന്റെ പാട്ടിലെ (2)
ഈണം മൂളും കാറ്റു വീശുമ്പോളേറ്റു പാടുന്നു
നീലപ്പീലിക്കാടും  മേടും കാട്ടാറും  (കാലം ഒരു പുലർകാലം..)

പൂത്തിലഞ്ഞി പൂക്കൾ പെയ്യും
പൂച്ചിലന്തി ആട നെയ്യും
മഞ്ഞിൻ തുള്ളി കോർക്കും മാലയിൽ (2)
ആദിത്യന്റെ ചില്ലുകൾ കൊണ്ട് പൊന്നു പൂശുവാൻ ഊഴം തേടും
ഊടും പാവും പൂന്തെന്നലും പ്രിയ  (കാലം ഒരു പുലർകാലം..)

-----------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kalam oru pular

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം