മാവ് പൂത്ത

മാവുപൂത്ത പൂവനങ്ങളിൽ 
വസന്ത കോകിലങ്ങളെ വരൂ.. വരൂ..
കുളിരീണമായി വരൂ...
അലസം മന്ദമാരുതന്റെ തേരിൽ
                                                (മാവുപൂത്ത)

പണ്ടു നിങ്ങൾ പാടിവന്ന പഞ്ചാമൃതം എൻറെ നെഞ്ചിലിന്നുമൂറും ആത്മസാധകം 
കുയിലുകളെ...കുയിലുകളെ...
പാടൂ...പാടൂ...വീണ്ടും...വീണ്ടും 
                                                (മാവുപൂത്ത)

താലപ്പൊലിയേന്തി നിൽക്കും 
മിന്നാമിന്നികൾ
വായ്ക്കുരവയോടെ നിൽക്കും ഓലേഞ്ഞാലികൾ 
കുയിലുകളെ...കുയിലുകളെ...
പോരൂ...പോരൂ...വേഗം..വേഗം...
                                                (മാവുപൂത്ത)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maavu pootha