ശ്രാവണ പൗർണമി

ശ്രാവണപൗർണമി സൗന്ദര്യമേ
എന്റെ സൗഭാഗ്യമേ ജന്മസാഫല്യമേ
നിന്റെ സിന്ദൂരാരുണ വദനം
നിറയെ പരിഭവമോ..പരിഹാസമോ..
                                                  (ശ്രാവണ)

കലഹം പൂക്കും മിഴികളിലെഴുതും 
കവിതകൾ പാടാൻ വന്നു ഞാൻ 
പവിഴം വിളയും ചൊടികളിലൂറും 
പഴനീരുണ്ണാൻ നിന്നു ഞാൻ
മാപ്പു തരൂ...മാപ്പു തരൂ...
മനസ്സിനിണങ്ങിയ തമ്പുരാട്ടി
                                                  (ശ്രാവണ)

കുമുദം തോൽക്കും കവിളുകളുതിരും 
പരിമളമേൽക്കും കുറുനിരയിൽ
പുളകം ചൊരിയും ശിശിര തുഷാരം 
കണികണ്ടുണരാൻ വന്നു ഞാൻ
മാപ്പു തരൂ...മാപ്പ് തരൂ...
മനസ്സിനിണങ്ങിയ തമ്പുരാട്ടി..
                                                   (ശ്രാവണ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Shravana paurnami