കല്യാണപ്പെണ്ണേ

മൂവന്തി മണി നേരത്ത്  
ചേലുള്ള നിറ മാനത്ത് (2)
മെയ്യുന്ന നിറ മേഘം പോലെ വാ വാ 
നീ വന്നണയുമോരത്ത് 
തേനൂറുമൊരു തീരത്ത് 
മൂളുന്നൊരു  പാട്ടിൻ താളം നീയോ

മാരിവിൽ വർണ്ണങ്ങളായ്
കല്യാണരാവിന്നു കൂടൊരുക്കുന്നു മേലെ 
താരകൾ ദീപങ്ങളായ് മെല്ലെ മിഴിചിമ്മവേ ...  
നീയെന്നിൽ ചേർന്നുവോ ... 
ഇലകളിൽ മഞ്ഞു കണിക പോൽ 
കാതോരം ചൊല്ലുമോ 
കടലുപോല്‍ നിന്റെ മൊഴികളെ

കല്യാണപ്പെണ്ണേ കാന്താരിപ്പെണ്ണേ .. 
പെണ്ണെ നിന്നെ കെട്ടിക്കൊണ്ടേ  പോകാം(2)

കനാവുകളിൽ   നീ കാത്തിരുന്ന കാലം
കതിരായി വിരിയുന്നുവോ 
അഴകിതളോടെ  ചാരെ നിന്നെ പൂവില്‍
മധുരം കിനിയുന്നുവോ 
ആരാരും കാണാതെ ഈ രാവിൽ വന്നെന്നെ 
തഴുകുമോ തെന്നലേ
നിൻ കണ്ണിൽ ഏതേതോ നാണത്തിൻ
തൂമിന്നൽ അഴകോട് മിന്നുന്നുവോ

നീയെന്നിൽ ചേർന്നുവോ ... 
ഇലകളിൽ മഞ്ഞു കണിക പോൽ 
കാതോരം ചൊല്ലുമോ 
കടലുപോലെ നിന്റെ മൊഴികളെ

കല്യാണപ്പെണ്ണേ കാന്താരിപ്പെണ്ണേ .. 
പെണ്ണെ നിന്നെ കെട്ടിക്കൊണ്ടേ  പോകാം(2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kalyaana penne