ഓരോ നോക്കിൽ

ഓരോ നോക്കിൽ...
എന്നെ ഞാൻ മറന്നു നിന്നുവോ
ഓരോ വാക്കിൽ...
വെണ്ണിലാവു പെയ്തിടുന്നുവോ
താനേ തമ്മിൽ ഒന്നുരുമ്മിയോ  ...
ഏതോ നാണം മഞ്ഞുതൂകിയോ ..

നീ.. എൻ കൺ പീലിയാകുമോ
നീ.. എൻ മൺവീണയാകുമോ
നീ.. എൻ ഉൾത്താളമാകുമോ
പാടുമെൻ നെഞ്ചം...
തം താനാന നാന.. താനാന നാനനാന  
തം താനാന നാന താനാന നാന

പാതിരാ മുല്ലകൾ പൂവിടും..
മാരിവിൽ നെയ്യുമീ കൂട്ടിലായ്
എന്നിലെ ചില്ലയിൽ മഞ്ഞുനീർ തുള്ളിയായ്
പുൽകുമോ മെല്ലെ നീ
ചെമ്പക ചുണ്ടിലെ തേൻകുടം
ഒന്നിതെൻ കുമ്പിളിൽ തൂകുമോ
ലോലമായ്‌ കാതിലൊന്നീണം മൂളുമോ
കുഞ്ഞുതെന്നലേ...
പൊന്നിളം വെയിൽ വിരൽ നിറം കുടഞ്ഞുവോ
നിൻ മേനിയാകെ മെല്ലെ
മുടിച്ചുരുൾ കടൽ സ്വയും മെടഞ്ഞതോ
എൻ മനം ഇതിൽ മലർക്കുടം പൊഴിഞ്ഞുവോ

നീ ഒന്നു പുഞ്ചിരിച്ചു ചാരത്തു വന്നു നില്ക്കവേ..
വെള്ളിനൂലിൽ കൊരുത്ത പോലെ
നാം ഒന്നു ചേർന്നിരിക്കവേ..
പാടുമെൻ നെഞ്ചം....
നീ.. എൻ കൺപീലിയാകുമോ
നീ.. എൻ മൺവീണയാകുമോ
നീ.. എൻ ഉൾതാളമാകുമോ
പാടുമെൻ നെഞ്ചം....
തം താനാന നാന താനാന നാനനാന  
തം താനാന നാന താനാന നാന

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oro nokkil

Additional Info

Year: 
2016