ഹൃദയത്തിനിതെന്തു പറ്റി

ഹൃദയത്തിനിതെന്തു പറ്റി?
ഒരു നിമിഷം താളം തെറ്റി
പട പട പിടക്കുന്നു
തുടി തുടി തുടിക്കുന്നു ..
ഹൃദയത്തിനിതെന്തു പറ്റി?

ഒരു നോട്ടം കൊണ്ടെന്നെ കൊന്നു കളഞ്ഞു
ഒരു വാക്കും മിണ്ടാതെ നോക്കിയിരുന്നു ..(2)
അറിയാതെ എന്നിൽ എന്തോ പൊട്ടി മുളച്ചു ..
വെറുതെ ഞാനതിനെ ഉള്ളിൽ നട്ടു നനച്ചു 
എന്റെ മനസ്സിന്നുള്ളിൽ  നിന്നേറ്റു പാടി ...

ഇവളെന്റെ സുന്ദരി
ചിരി തൂകും പെൺകൊടി (2)

കണ്ണുകളിൽ ഞാൻ കണ്ട രാഗം
ഒന്നറിയാനായി  ഞാൻ നോക്കി നിന്ന്
എന്റെ പെണ്ണെ നിന്നെയെന്തു ചന്തം 
നിന്നെ നോക്കി നിൽക്കാനെന്തു ചന്തം
ഓർമ്മയിൽ നീ എന്റെ സ്വന്തം 

എന്റെ പെണ്ണേ നിന്നെയെന്തു  ചന്തം(2)

ഇവളെന്റെ സുന്ദരി
ചിരി തൂകും പെൺകൊടി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
hrudayathinenthu patti