മെല്ലേ നീ മായവേ

മെല്ലേ നീ മായവേ നീറുന്നെൻ മാനസം  
കാണാതെ പോകയോ എന്നുള്ളിൻ നൊമ്പരം?

കണ്ണിൽ നോക്കാതെ, കണ്ണീർ കാണാതെ
കാര്യം കേൾക്കാതെ ഇന്നു നീ ചാരെ 
ഒന്നൊന്നും അറിയാതെ തമ്മിൽ പറയാതെ
എന്നെത്തനിച്ചാക്കി പോയി നീ ദൂരെ (2)

കളിയായി ഞാൻ ചൊന്ന വാക്കുകൾ
കഥചൊല്ലി നാം തീർത്ത രാവുകൾ

ഇനിയെന്റെ മനസ്സിന്റെയുള്ളിൽനിന്നു മായുമോ
പറയാതെ നീ പോണ വേളയിൽ
അവസാനമായി കാണുമീമുഖം?
ഇനിയെന്റെ മനസ്സിന്റെയുള്ളിൽനിന്നു മായുമോ ?
പെണ്ണേ നീ മായുന്നു .. മെല്ലെ മറയുന്നു
ഇനി നീ ആരോ ഞാനാരോ ...