തെന്നി തെന്നി

ഓ ..ഓ
തെന്നിത്തെന്നിത്തെന്നി ഇളം തെന്നൽ ചിറകുമായ്
ചിമ്മിച്ചിമ്മിച്ചിമ്മി വിടരുന്ന മിഴിയുമായ്
തുള്ളിത്തുള്ളിത്തുള്ളി ചിതറുന്ന ചിരിയുമായ്
ഈ തണൽ ചേർന്ന് കൂട്ട് കൂടാൻ വാ...
പമ്മിപ്പമ്മിപ്പമ്മി  കുറുമ്പിന്റെ ചുവടുമായ്
കണ്ണിൽക്കണ്ണും കണ്ണില്‍ മൊഴിയുന്ന കഥയുമായ്
തുന്നിത്തുന്നിത്തുന്നി കസവിട്ട കനവുമായ്
ഈ തണൽ ചേർന്ന് കൂട്ട് കൂടും കിളികളേ...
അണഞ്ഞു മഞ്ഞു കാലം...
പകരുമോ മനസ്സിൽ പാടും ഈണം
പുലരികളിൾ.. പുതു ചെണ്ടുമല്ലിപ്പൂ വിരിച്ചു നെഞ്ചിൽ
ഓഹോ..ഹോ ..ഓഹോഹോ

ആവേശം തൊടും ആകാശം..
മങ്ങാതെ മിന്നുന്ന ചങ്ങാത്തം...
മോഹങ്ങൾ... പുഴയോളങ്ങൾ
കൺ ചിമ്മിയോടുന്നൊരീ കാലം
മൊഴിയും മിഴികൾ പറയാതെ.. ദിനവും ഉണരവേ
പ്രണയം കരളില്‍ ഒരു തീയായ്
താനെ എന്നും പടരവേ..
ഓഹോ... മധുരമുള്ള മൗനങ്ങൾ
ഓഹോ... മിഴിനിറയെ വർണ്ണങ്ങൾ
ഓഹോ.. കുളിരണിഞ്ഞ മോഹങ്ങൾ
കാതിലാരോ ആരോ.. പാടും ഇശലുകൾ
ഓഹോ ഓ..ഓഹോ ഓ..

സ്നേഹത്തിൻ മണി പുൽമേട്ടിൽ
പൂമ്പാറ്റകൾ പോലെ പാറും നാം..
എന്നെന്നും.. നിലനിന്നെങ്കിൽ..
തേൻമാരി പെയ്യുന്നോരേ നേരം..
മനസ്സില്‍ ചുമരിൽ പ്രിയമോടെ.. എഴുതും കുസൃതികൾ
കളിയായ്‌ ചിരിയായ്.. അഴകോടെ നീങ്ങും പകലുകൾ
ഓഹോ.. കനവു തന്ന കാലങ്ങൾ...
ഓഹോ.. വിടപറഞ്ഞ വർഷങ്ങൾ
ഓഹോ.. വഴിപിരിഞ്ഞിടാം തമ്മില്‍
ദൂരെ ദൂരെ.. എങ്ങോ.. മായും നിഴലുകൾ
ഓഹോ ഓ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thenni thenni

Additional Info

Year: 
2016