താപ്പാന താപ്പാന
പടയ്ക്കിറങ്ങിയ താപ്പാന
കുടുക്കിലാക്കണ താപ്പാന
കണക്കു തീര്‍ക്കണ താപ്പാന
ഇവനൊരു താപ്പാന
കൊണ്ടാടും നാടാകെ കണ്ടോളിൻ പടയാകെ
പെണ്ണാളിൻ തുണയായി കൂടും കൂട്ടാനായ്
വിരുന്നു വന്നു തിളങ്ങി വന്നു
ഒരുങ്ങിവന്നു നാട്ടിനു കൂട്ടായി
വിരുന്നു വന്നു തിളങ്ങി വന്നു
ഒരുങ്ങിവന്നു നാട്ടിനു കൂട്ടായി
പടയ്ക്കിറങ്ങിയ താപ്പാന
കുടുക്കിലാക്കണ താപ്പാന
കണക്കു തീര്‍ക്കണ താപ്പാന
ഇവനൊരു താപ്പാന
ആവേശം ആടിപ്പാടിപ്പൂരപ്പാടം.. പോലെ
ആരാരി നാടും വീടും ആഘോഷം കൊണ്ടാടി
വീറോടെ ആരും പായും.. പാരാവാരം പോലെ
നേരോടെ പോരൂ പോരൂ
പോരാടാനായ് കൂടെ
നീട്ടുവിളി പൊങ്ങണ് പൊങ്ങണ്
നാട്ടുവഴി നമ്മുടെ നമ്മുടെ
നാളു കുറി അങ്കമോടങ്കം
തിലകം ചൂടാനായ് (2)
നാട്ടാന കൂട്ടാന താപ്പാനാ
പടയ്ക്കിറങ്ങിയ താപ്പാന
കുടുക്കിലാക്കണ താപ്പാന
കണക്കു തീര്‍ക്കണ താപ്പാന
ഇവനൊരു താപ്പാന
പോരാടി നേടാനായി.. തായം നോക്കും നേരം
ഊരോടെ കൂടിച്ചേരും കൂടാരത്തിന് കൂട്ടേ
പോരാളി നീയും ഞാനും.. തീയും കാറ്റും പോലെ
എതിരാളി വീഴും കാലം വന്നൂ.. വന്നൂ.. ചാരേ
തീക്കളികള്‍ അങ്ങനെയങ്ങനെ..
പോർക്കലി കലങ്ങി വിലങ്ങനെ
വാളുപിടി വായ്ത്തല വീശിൽ വിജയം കൊയ്യാനായ് (2)
നാട്ടാന കൂട്ടാന താപ്പാനാ
പടയ്ക്കിറങ്ങിയ താപ്പാന
കുടുക്കിലാക്കണ താപ്പാന
കണക്കു തീര്‍ക്കണ താപ്പാന
ഇവനൊരു താപ്പാന (2)
കൊണ്ടാടും നാടാകെ കണ്ടോളിൻ പടയാകെ
പെണ്ണാളിൻ തുണയായി കൂടും കൂട്ടാനായ്
വിരുന്നു വന്നു തിളങ്ങി വന്നു
ഒരുങ്ങിവന്നു നാട്ടിനു കൂട്ടായി
വിരുന്നു വന്നു തിളങ്ങി വന്നു
ഒരുങ്ങിവന്നു നാട്ടിനു കൂട്ടായി