അക്കരെ ഇക്കരെക്കാരേ
കണ്ണോരം കാതോരം കാത്തോരുങ്ങി കറ്റോല കതിരോല ഞാത്തിയിട്ടേ
തിര പറഞ്ഞേ കഥയറിഞ്ഞേ തന്തിര തന്തിര താരോം...
കണ്ണോരം കാതോരം കാത്തോരുങ്ങി കറ്റോല കതിരോല ഞാത്തിയിട്ടേ
തിര പറഞ്ഞേ കഥയറിഞ്ഞേ തന്തിര തന്തിര താരോം...
പിന്നെ ഓളത്തിൽ താളത്തിൽ വന്നതോ ഓരത്തിൻ ചാരത്തിൽ നിന്നതോ
പെണ്ണേ, കാണാത്ത കാരിയം കണ്ടോ നീ അന്തിച്ചു നിൽക്കുന്നതെന്തെടി
കപ്പ ചുട്ടോ മുളകുടച്ചോ തന്തിര തന്തിരാരോാാാാ ഹേയ്...
അക്കരെ ഇക്കരെക്കാരേ നല്ല ചക്കരക്കൂട്ടിനായ് ചാരേ... (2)
എല്ലാരും എല്ലാരും കാത്തു നിന്നേ അങ്ങോരമിങ്ങോരം പൂത്തു നിന്നേ
വലയെറിഞ്ഞേ മീൻ പിടഞ്ഞേ തന്തിരം തന്തിരം താരോം...
എല്ലാരും എല്ലാരും കാത്തു നിന്നേ അങ്ങോരമിങ്ങോരം പൂത്തു നിന്നേ
വലയെറിഞ്ഞേ മീൻ പിടഞ്ഞേ തന്തിരം തന്തിരം താരോം...
കാണാ കാറ്റിനും ചുണ്ടില് പാട്ടല്ലോ ആറ്റിനലയിലും പാട്ടല്ലോ
കൊച്ചു ഓരില ഈരില തുഞ്ചത്തോ തുമ്പിയും തുള്ളുന്നു ചന്തത്തിൽ
പുഴയറിഞ്ഞേ മനം നിറഞ്ഞേ തന്തിന തന്തിനാനോാാാ... ഹോയ്...
അക്കരെ ഇക്കരെക്കാരേ നല്ല ചക്കരക്കൂട്ടിനായ് ചാരേ... (2)
ഉണ്ണാനോ നാക്കില ചോറുണ്ടേ പൂമീനും വാമീനും കൂട്ടുണ്ടേ
നാക്കറിഞ്ഞേ വയററിഞ്ഞേ തന്തിരം തന്തിരം താരോം..
ഉണ്ണാനോ നാക്കില ചോറുണ്ടേ പൂമീനും വാമീനും കൂട്ടുണ്ടേ
നാക്കറിഞ്ഞേ വയററിഞ്ഞേ തന്തിരം തന്തിരം താരോം..
മണ്‍ കുംഭത്തിൽ കള്ളു കുടിച്ചല്ലോ ചെറു മത്തുപിടിച്ചു രസിച്ചല്ലോ
ഇനി ചോടൊന്നു ചാടി പാടിടാം തന്നാര പുന്നാര കൂട്ടമായ്
കുളിരറിഞ്ഞേ കരളുണർന്നേ തന്തിര തന്തിരാരോാാാാ...ഹോയ്..
അക്കരെ ഇക്കരെക്കാരേ നല്ല ചക്കരക്കൂട്ടിനായ് ചാരേ... (4)