വർണ്ണോത്സവമേ വസന്തമേ

വർണ്ണോത്സവമേ വസന്തമേ നീ
സ്വർണ്ണത്തേരിലെഴുന്നള്ളൂ
നീളേ നീളേ നിറങ്ങളാലേ
പീലിക്കാവടിയാടാൻ (വർണ്ണോത്സവമേ...)
 
മുല്ലപ്പന്തലിൽ മുത്തുക്കുടകൾ
ഞങ്ങൾ നിവർത്തുന്നൂ
പച്ചക്കുടകൾ പവിഴക്കുടകൾ
വന്നെതിരേൽക്കുന്ന നിന്നെ
വന്നെതിരേൽക്കുന്നു (വർണ്ണോത്സവമേ...)
 
 
കൺകളിലഞ്ജനമെഴുതേണം
കാതിൽ വാകപ്പൂ വേണം
കവിളിൽ പൂമ്പൊടി പൂശേണം
കളഭം ചാർത്തേണം മാറിൽ
കളഭം ചാർത്തേണം (വർണ്ണോത്സവമേ...)
 
 
കതിരുകളാൽ കളമെഴുതേണം
കനകക്കാൽത്തളയണിയേണം
കളങ്ങൾ തോറും കളങ്ങൾ തോരും
കാൽത്തള പാടേണം നിന്റെ
കാൽത്തള പാടേണം (വർണ്ണോത്സവമേ...)
 
അമരാവതിയിലെ നർത്തകിമാർ
അമ്പാടിയിലെ പെൺ കൊടിമാർ
നന്ദനവനിയിലെ നന്ദിനിമാരും
വന്നൂ വരവേൽക്കാൻ വന്നൂ
നിന്നെ വരവേൽക്കാൻ (വർണ്ണോത്സവമേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Varnnolsavame

Additional Info

അനുബന്ധവർത്തമാനം