മംഗളങ്ങൾ വാരി കോരി ചൊരിയാം

വാ കുരുവികളെ വരു  കുയിലുകളെ 

നല്ല മധുവിധു രാവുകളെ 

യുവ മിഥുനങ്ങൾ നവ മിഥുനങ്ങൾ

ഇവർക്കാശംസകളേകാൻ  

 

മംഗളങ്ങൾ വാരി കോരി ചൊരിയാം നമുക്കി 

മധുവിധു വാസന്ത രാവിൽ 

പട്ടുമെത്ത വിരിച്ചതിലിരുത്താം ഇവരെ 

കല്യാണപാട്ടുപാടി ഉണർത്താം 

താരഹാരമണിഞ്ഞ രാവിൽ 

ആനന്ദം ഉല്ലാസം ഉന്മാദമൊഴുകുമ്പോൾ 

ചുവടു വെച്ചു പാടാം ശുഭരാത്രി 

മനസ്സ് കൊണ്ട് നേരാം ആശംസ..

രാഗം മംഗള രാഗം രാഗത്തലായിരം ഗാനം 

ഗാനം സംഗമ ഗാനം ഗാനത്തിനായിരം വർണ്ണം 

ഏഴല്ല നിറമതിനേഴല്ലെഴുപതല്ല നൂറു നൂറു 

വർണ്ണമഴവില്ലുകൾ വിരിഞ്ഞൊരഴകായ് 

ചുവടു വെച്ചു പാടാം ആ ഗാനം 

മനസ്സ് കൊണ്ട് നേരാം ആശംസ..

(മംഗളങ്ങൾ )

പോരാ താളങ്ങൾ പോരാ..

ചേലൊത്ത കുഴൽ വിളി പോരാ 

മിന്നൽ ചിലമ്പൊലി വേണം 

മഴമുകിൽ തകിലടി വേണം 

നാളത്തെ ദിനങ്ങളെ ഒരുമിച്ചൊരുമിച്ചു ഒരു 

മനസ്സുമായ് എതിരിട്ടു ജയിച്ചു ജയിച്ചു വരുവാൻ 

ചുവടു വെച്ചു  പാടാം ശുഭരാത്രി 

മനസ്സ് കൊണ്ട് നേരാം ആശംസ..

(മംഗളങ്ങൾ)

കുയിലുകളെ വാ വാ പാടു ഇണക്കുരിവികളെ വാ വാ 

നല്ല മധുവിധു രാവുകളെ 

യുവ മിഥുനങ്ങൾ നവ മിഥുനങ്ങൾ

ഇവർക്കാശംസകളേകാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mangalangal vaari kori choriyaam

Additional Info

Year: 
2010

അനുബന്ധവർത്തമാനം