മഞ്ജിമ മോഹൻ

Manjima Mohan
Date of Birth: 
Thursday, 11 March, 1993
AttachmentSize
Image icon Manjima_0.jpg6.11 KB
ബേബി മഞ്ജിമ

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വിപിൻ മോഹന്റേയും കലാമണ്ഡലം ഗിരിജയുടേയും മകളായി ജനിച്ചു. തിരുവനന്തപുരം നിർമ്മല ഭവൻ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു മഞ്ജിമയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ചെന്നൈ സ്റ്റെല്ല മേരീസ് കോളേജിൽ നിന്നും ഗണിത ശാസ്ത്രത്തിൽ ബിരുദമെടുത്തു. 

ബാലനടിയായിട്ടായിരുന്നു മഞ്ജിമ സിനിമാഭിനയത്തിന് തുടക്കം കുറിച്ചത്. 1998 -ൽ കളിയൂഞ്ഞാൽ എന്ന ചിത്രത്തിൽ ശോഭനയുടെ കുട്ടിക്കാലം അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. തുടർന്ന് 2002 -വരെ മയിൽപ്പീലിക്കാവ്, പ്രിയംതെങ്കാശിപ്പട്ടണം എന്നിവയുൾപ്പെടെ എട്ട് സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. അതിനുശേഷം തന്റെ വിദ്യാഭ്യാസ കാര്യങ്ങൾക്കായി സിനിമയിൽ നിന്നും വിട്ടുനിന്ന മഞ്ജിമ 2015 -ൽ ഒരു വടക്കൻ സെൽഫി എന്ന സിനിമയിൽ നായികയായിക്കൊണ്ടാണ് അഭിനയരംഗത്തേയ്ക്ക് തിരിച്ചുവന്നത്. അടുത്ത വർഷം തന്നെ Achcham Yenbadhu Madamaiyda എന്ന തമിഴ് ചിത്രത്തിലും Sahasam Swasaga Sagipo എന്ന തെലുങ്കു ചിത്രത്തിലും നായികയായി. തുടർന്ന് തമിഴിലും തെലുങ്കിലുമായി പത്തോളം ചിത്രങ്ങളിൽ അഭിനയിച്ചു. 2019 -ൽ മിഖായേൽ, 2020 -ൽ സംസം എന്നീ മലയാള ചിത്രങ്ങളിലും മഞ്ജിമ അഭിനയിച്ചിട്ടുണ്ട്. 

2022 നവംബറിൽ മഞ്ജിമ മോഹൻ വിവാഹിതയായി. തമിഴ് നടൻ ഗൗതം കാർത്തിക്കിനെയാണ് വിവാഹം ചെയ്തത്.