പൂർണ്ണം വിശ്വനാഥ്
നാടക ചലച്ചിത്രനടൻ. 1921- നവംബർ 15-ന് തമിഴ്നാട്ടിൽ ജനിച്ചു. വിദ്യാഭ്യാസത്തിനു ശേഷം തന്റെ പതിനെട്ടം വയസ്സിൽതന്നെ വിശ്വനാഥൻ നാടക രംഗത്തെത്തി. പിന്നീട് ഡൽഹിയിലേയ്ക്ക് താമസം മാറ്റിയ അദ്ദേഹം അവിടെ പ്രമുഖ നിരൂപകനായ സുബ്ബുഡുവിനോടൊപ്പം സൗത്തിന്ത്യൻ ഗ്രൂപ്പിൽ അംഗമായി പ്രവർത്തിച്ചു. ഇതിനൊപ്പം ഓള്‍ ഇന്ത്യ റേഡിയോയില്‍ വാര്‍ത്ത വായനക്കാരനായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഇന്ത്യ സ്വതന്ത്രമായ വാര്‍ത്ത - 1947 ഓഗസ്റ്റ് 15 ല്‍ റേഡിയോ വാര്‍ത്തയിലൂടെ ഭാരതീയരെ അറിയിച്ചത് താനാണെന്ന് വിശ്വനാഥന് എന്നും അഭിമാനമായിരുന്നു. 1964 ല്‍ വിശ്വനാഥന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. തനിക്കുടിത്തനം, ഊര്‍ വമ്പ്, കാല്‍ കട്ട് തുടങ്ങിയ നാടകങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. കടവുള്‍ വന്തിരുന്താര്‍, അടിമൈകള്‍, ഊഞ്ചല്‍ എന്നിവയിലെ അഭിനയം വിശ്വനാഥന്‍റെ പ്രസിദ്ധി ഉയര്‍ത്തി. പിന്നീട് അദ്ദേഹം പൂര്‍ണ്ണം ന്യൂ തിയ്യേറ്റര്‍ എന്ന പേരില്‍ സ്വന്തം ട്രൂപ്പ് ആരംഭിച്ചു. നാടകാഭിനയത്തോടൊപ്പം നിരവധി തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചു. വരുഷം16, കേളടി കണ്‍മണി, ആശൈ, മഹാനദി, വരുമയിന്‍ നിറം ശിവപ്പ്, ശിവ എന്നിവയിലെ അദ്ദേഹത്തിന്‍റെ അഭിനയം മികച്ചതാണ്. കോമഡി റോളുകളിലും അദ്ദേഹം തിളങ്ങി. ഏതാണ്ട് അൻപതോളം തമിഴ് സിനിമകളിൽ പൂർണ്ണം വിശ്വനാഥൻ അഭിനയിച്ചിട്ടുണ്ട്. ഇതിനിടയില്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ചെന്നൈ ഓഫീസില്‍ അസിസ്റ്റന്‍റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായും അദ്ദേഹം സേവനം അനുഷ്ഠിച്ചു. പിന്നീട് തിട്ടം എന്ന പ്രസിദ്ധീകരണത്തിന്‍റെ എഡിറ്ററായും യോജന മാസികയുടെ സീനിയര്‍ കറസ്പോണ്ടന്‍റായും അദ്ദേഹം പ്രവര്‍ത്തിച്ചു.
1962-ൽ രാഗദീപം എന്ന ചിത്രത്തിലൂടെയാണ് പൂർണ്ണം വിശ്വനാഥൻ മലയാള സിനിമയിൽ ആദ്യമായി അഭിനയിക്കുന്നത്. 1988-ൽ ഇറങ്ങിയ മോഹൻലാൽ-പ്രിയദർശൻ സിനിമയായ ചിത്രത്തിലെ അഭിനയമാണ് പൂർണ്ണം വിശ്വനാഥനെ മലയാളികൾക്ക് പ്രിയങ്കരനാക്കിയത്. തുടർന്ന് നാലു മലയാളസിനിമകളിൽക്കൂടി അദ്ദേഹം അഭിനയിച്ചു. ഏക് ദുജെ കേലിയെ എന്ന ബ്ലോക്ക് ബസ്റ്റർ ഹിന്ദി സിനിമയിൽ ഒരു സുപ്രധാനവേഷം ചെയ്ത് ബോളീവുഡിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചു.
പൂർണ്ണം വിശ്വനാഥന്റെ ഭാര്യ സുജാത. അവർക്ക് രണ്ടു പെൺകുട്ടികളാണുള്ളത്. 2008-ഒക്ടോബർ 1-ന് അദ്ദേഹം അന്തരിച്ചു.