കുമാരി തങ്കം
എ ജെ നായരുടെയും അമ്മുക്കുട്ടിയമ്മയുടെയും മകളായി 1933 ജൂൺ 13 ആം തിയതി തിരുവനന്തപുരം പൂജപ്പുരയിലാണ് എ പി തങ്കം എന്ന കുമാരി തങ്കം ജനിച്ചത്.
പത്താം തരം വരെ പഠിച്ച ഇവർ 1952 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമായ ആത്മസഖിയിലൂടെ അഭിനയരംഗത്തെത്തി.
തുടർന്ന് 1953 ൽ തിരമാല എന്ന ചിത്രത്തിലൂടെ നായികയായ ഇവർ വിശപ്പിന്റെ വിളി, തിരമാല, ലോകനീതി, അവൻ വരുന്നു, ബാല്യസഖി, കിടപ്പാടം, അനിയത്തി, സി ഐ ഡി മന്ത്രവാദി, കൂടപ്പിറപ്പ്, മിന്നുന്നതെല്ലാം പൊന്നല്ല, ദേവസുന്ദരി തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ചു.
സത്യന്റെയും പ്രേംനസീറിന്റെയും നായികയായി അഭിനയിച്ചിട്ടുള്ള ഇവർ നാൽവർ, മേരി മഗ്ദല എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
1957 ൽ ലളിത പത്മിനി രാഗിണിയുടെ അമ്മയുടെ ചേച്ചിയുടെ മകനും ചലച്ചിത്ര നിർമ്മാതാവും നടനുമായിരുന്ന സത്യപാലിനെ വിവാഹം ചെയ്ത ഇവർ അഭിനയലോകത്ത് നിന്ന് വിടപറഞ്ഞു.
2011 മാർച്ച് 8 ആം തിയതി തന്റെ 77 ആം വയസ്സിൽ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിൽ വെച്ച് ഇവർ മരണമടഞ്ഞു. പത്മനാഭൻ, ജയപാൽ, ആശ എന്നിവരാണ് മക്കൾ.
ഓഫ് ടോപ്പിക്ക് : ഇവരുടെ സഹോദരൻ ബാലകൃഷ്ണൻ നായരുടെ മകളാണ് ചലച്ചിത്രനടി ശ്രീലത നമ്പൂതിരി.