രാഹുൽ ആർ നാഥ്
കോട്ടയം ജില്ലയിലെ കല്ലറ-പെരുന്തുരുത്ത് സ്വദേശി. കെ പി രഘുനാഥിന്റെയും പ്രസന്ന കുമാരിയുടെയും മകനായി 1991 മാർച്ച് അഞ്ചിന് ജനനം. മലപ്പുറത്തും കോട്ടയത്തുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം രാഹുൽ, ഇടുക്കി മാർ ബസേലിയോസ് ഏഞ്ചിനീയറിംഗ് കോളേജിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിടെക് ബിരുദവും അങ്കമാലിയിലെ ഫിസാറ്റ് കോളേജിൽ നിന്ന് എംടെക്ക് ബിരുദവും കരസ്ഥമാക്കി. മധു പെരുന്തുരുത്ത്, പി.ആർ അംബിക, ജയ്സൺ ജെ നായർ, മാതംഗി സത്യമൂർത്തി എന്നിവരാണ് രാഹുലിന്റെ സംഗീതത്തിലെ ഗുരുക്കന്മാർ. സംഗീത സംവിധായകനായ ഔസേപ്പച്ചനാണ് പിന്നണിഗാനത്തിൽ രാഹുലിന്റെ ഗുരു. ശാസ്ത്രീയ സംഗീതത്തോടൊപ്പം മൃദംഗവും അഭ്യസിച്ചു. എം.എസ് ദിലീപ് കുമാർ, സുനിൽ കുമാർ എന്നിവരാണ് രാഹുലിനെ മൃദംഗം അഭ്യസിപ്പിച്ച ഗുരുക്കന്മാർ.
എം ടെക്കിന് പഠിച്ച് കൊണ്ടിരുന്നപ്പോൾ കൈരളി ടി വിയുടെ 2013ലെ ഗന്ധർവ്വസംഗീതം എന്ന സംഗീത റിയാലിറ്റി ഷോയിലെ ആദ്യത്തെ റണ്ണർ അപ്പായിരുന്നു. അതിന്റെ ജഡ്ജായിരുന്ന ഔസേപ്പച്ചന്റെ ശിക്ഷണത്തിൽ അന്നു മുതൽ സിനിമകളിൽ പങ്കെടുത്തു പാടിത്തുടങ്ങി. 2004ലെ കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ അവസാന കലാപ്രതിഭയും 2009,2012 വർഷങ്ങളിൽ എം ജി യൂണിവേഴ്സിറ്റി കലാപ്രതിഭയും ആയിരുന്നു രാഹുൽ. കൂടാതെ നാഷണൽ ഇന്റർ യൂണിവേർസിറ്റി യൂത്ത് ഫെസ്റ്റിവലിൽ കാർട്ടൂൺ വിഭാഗത്തിലും വിജയം നേടിയിട്ടുണ്ട്. സിനിമയിലല്ലാതെ പോപ്പുലർ ആയ പരസ്യങ്ങളിലും രാഹുലിന്റെ ശബ്ദം ശ്രദ്ധേയമായിരുന്നു. ഏഷ്യൻ പെയിന്റ്സിന്റെ "ചന്ദിരൻ ചേട്ടന്റെ വീടുകണ്ടാൽ" , അവരുടെ തന്നെ പുതിയ പരസ്യമായ "ഈ ചുവരുകൾ നമുക്ക് അതിരുകളല്ല", മനോരമ കലണ്ടർ പരസ്യത്തിലെ ശബ്ദം ഒക്കെ രാഹുലിന്റേതായി പുറത്തിറങ്ങിയവയാണ്. 2021ൽ സംഗീത സംവിധായകൻ ഔസേപ്പച്ചന്റെ 200ആം ചിത്രമായി പുറത്തിറങ്ങിയ എല്ലാം ശരിയാകുമെന്ന ചിത്രത്തിലെ രാഷ്ട്രീയഗാനമാണ് രാഹുൽ ഒടുവിൽ ആലപിച്ചത്
അച്ഛൻ കെ പി രഘുനാഥ് കല്ലറ-സെന്റ്തോമസ് ഹൈസ്കൂളിൽ കലാ അധ്യാപകനായും അമ്മ പ്രസന്നകുമാരി കല്ലറ-സിസ്റ്റർ സാവിയോ പബ്ലിക് സ്കൂളിൽ അധ്യാപികയുമാണ്. സഹോദരന്മാർ രോഹിത് ആർ നാഥ്, രാംനാഥ് ആർ എന്നിവരാണ്.
വിലാസം
കോയിക്കമംഗലം
പെരുംതുരുത്ത് പി.ഒ
കല്ലറ, കോട്ടയം -686611
Mob: +919446785783 : ഫേസ്ബുക്ക് പേജ് : രാഹുൽ ആർ നാഥ്
രാഹുലിനേപ്പറ്റിയുള്ള ഒരു ആർട്ടിക്കിൾ ഇവിടെ വായിക്കാം.