ചന്തം തെളിഞ്ഞു

ചന്തം തെളിഞ്ഞു ചന്ദ്രിക വന്നു...പിച്ചകപ്പൂന്തിരയിൽ 
മുത്തശ്ശി മാവിൻ ചെല്ലക്കൊമ്പിന്മേൽ...ഇല്ലില്ലാപ്പാട്ടുണർന്നൂ 
രാഗിലമോഴുകാൻ വരവായ് ...ജീവനിലൊരു നാദം

ചന്തം തെളിഞ്ഞു ചന്ദ്രിക വന്നു...പിച്ചകപ്പൂന്തിരയിൽ 
മുത്തശ്ശി മാവിൻ ചെല്ലക്കൊമ്പിന്മേൽ...ഇല്ലില്ലാപ്പാട്ടുണർന്നൂ

|| , , , , , , , , , , , , , , , , | , , , , , , , , , , , , , , നി സ ||
|| രി , , സ , ,നി സ രി , , സ , , നിസ | രി രി സ നി സ രി , സ നി രി സ നി പ മ പ ഗ ||
|| മ മ പ മ ഗ മ ഗ രി സ നി സ  ,  ,  ,  ,  , | , , സ രി സ മ ഗ മ പ മ ഗ മ പ നി സ , ||
|| പ നി പ പ, നി സ രി ധ നി സ മ, ഗ, രി | സ നി സ രി സ നി പ മ പ ഗ, മ പ മ ഗ മ ||
|| ഗ , , , , , , , , , , , , , , , | , , , , , , , , , , , , , , , ,  ||

തത്തിച്ചാടിയരിയൊരു കൊമ്പിൻ..പൂങ്കുലയിൽ നൃത്തം വയ്ക്കും 
പേരറിയാപ്പൂവൻ കിളിയേ...വായോ 
നീയേതോ പാട്ടിന്നുള്ളിൽ...ആരാരും കാണാച്ചന്തം 
കുട്ടിക്കുറു ചെറുവാലാട്ടി... പോരൂ 
കാക്കപ്പൊന്നോളം...കനവു തരാം 
കൈതപ്പൂവോലും...നിനവു തരാം 
സ്വരമേഴും ചികയും കിളിയേ 
മഴവില്ലിൻ വർണം തന്നാൽ ...തൂവലോന്നു തരാമോ...?

ചന്തം തെളിഞ്ഞു ചന്ദ്രിക വന്നു...പിച്ചകപ്പൂന്തിരയിൽ 
മുത്തശ്ശി മാവിൻ ചെല്ലക്കൊമ്പിന്മേൽ...ഇല്ലില്ലാപ്പാട്ടുണർന്നൂ

എത്താപ്പൂവിനിതളു പൊഴിക്കും...ചെറുചെല്ലക്കാറ്റേ നിന്റെ 
കാണാക്കൈക്കുമ്പിൾ നിറയെ... തേനോ
മഴവീണക്കമ്പികൾ മീട്ടി... മലർവള്ളിയിലൂഞ്ഞാലാടി 
മുളവേണുവിലൂതുന്നേതോ... നോവോ 
അരയാലിൻ തുഞ്ചത്തേ ...കാവിലേ 
തേവരെങ്ങാനും..കൂട്ടിനുണ്ടോ 
കുന്നിമണി ചിലങ്ക കെട്ടാം 
സ്വപ്നത്തിൻ ചുവടും നല്കാം ...ആടാൻ വരാമോ ?

ചന്തം തെളിഞ്ഞു ചന്ദ്രിക വന്നു...പിച്ചകപ്പൂന്തിരയിൽ 
മുത്തശ്ശി മാവിൻ ചെല്ലക്കൊമ്പിന്മേൽ...ഇല്ലില്ലാപ്പാട്ടുണർന്നൂ 
രാഗിലമോഴുകാൻ വരവായ് ...ജീവനിലൊരു നാദം
ചന്തം തെളിഞ്ഞു ചന്ദ്രിക വന്നു...പിച്ചകപ്പൂന്തിരയിൽ 
മുത്തശ്ശി മാവിൻ ചെല്ലക്കൊമ്പിന്മേൽ...ഇല്ലില്ലാപ്പാട്ടുണർന്നൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chantham thelinju

Additional Info

Year: 
2015

അനുബന്ധവർത്തമാനം