ഉപ്പിന് പോണവഴിയേത്..ഉട്ടോപ്യേടെ തെക്കേത്

ഉപ്പിന് പോണ വഴിയേത് ?
ഉട്ടോപ്യേടെ തെക്കേത് 
(അ ഹ് ഹു-മക്കാ-ജിബ്ബോ-ഹാലി-യെവ്വോ-ഒ-രക്കഹ-ഉഫ്മാഹ)
തെക്കൊട്ട് പോണ വഴിയേത് ?
ഉട്ടോപ്യേടെ വടക്കേത് 
(കൊതുകുമാലി-കിത്താമേറു-ആഹമ്മകാഞ്ചി-ആഹായ്യോം )
ഉപ്പിന് പോണ വഴിയേത് ?
ഉട്ടോപ്യേടെ തെക്കേത് 
തെക്കൊട്ട് പോണ വഴിയേത് ?
ഉട്ടോപ്യേടെ വടക്കേത് 
വടക്കോട്ട്‌ പോണ വഴിയേത് ?
ഉട്ടോപ്യേടെ കെഴക്കേത് 
കെഴക്കോട്ട് പോണ വഴിയേത് ?
ഉട്ടോപ്യേടെ പടിഞ്ഞാറ് 
പടിഞ്ഞാറ് പോണ വഴിയേത് ?
നെടുകെ പോയിട്ട് മേപ്പോട്ട് 
മേപ്പോട്ട് പോണ വഴിയേത് ?
മോളീച്ചെന്നിട്ട് കീപ്പോട്ട് .. (Dialogue: എന്റെ പൊന്നോ !!)
(അ ഹ് ഹു മക്കാ ജിബ്ബോ ഹാലി യെവ്വോ-ഒ-രക്കഹ-ഉഫ്മാഹ
കൊതുകുമാലി കിത്താമേറു ആഹമ്മകാഞ്ചി ആഹായ്യോം )
(Dialogue: ആഹാ ...ആശാനേ അപ്പോ ഉട്ടോപ്യേ പോണ വഴിയേതാണ് ?)

പുതുപ്പള്ളി പൂഞ്ഞാറ് പാലാ വഴി (Dialogue: യെങ്ങനെ ?)
പിണറായി കേറീട്ട് കൊടിയെരീലെരങ്ങീട്ട് (Dialogue: ഉവ്വ!...എന്നിട്ട് ?)
തിരുവഞ്ചൂരെത്തീട്ട് ചെന്നിത്തല (Dialogue: കൊള്ളാല്ലാ ...!!)
പെരുന്നേം പാണക്കാടും കണിച്ചുകുളങ്ങരേം...
കുളങ്ങരേം...ങ്ങരേം..രേം.. (Dialogue: ഏം)
അവിടുന്ന് ചെന്നാലോ അരുവിക്കര ......
(Dialogue: അല്ലശാനെ ..അപ്പോ ഉട്ടോപ്യ എത്ത്വോ ?)
(അ ഹ് ഹു മക്കാ ജിബ്ബോ ഹാലി യെവ്വോ-ഒ-രക്കഹ-ഉഫ്മാഹ
കൊതുകുമാലി കിത്താമേറു ആഹമ്മകാഞ്ചി ആഹായ്യോം )
(കസക്കിസ്ഥാൻ പാക്കിസ്ഥാൻ ഉസ്ബക്കിസ്ഥാൻ-
അഫ്ഗാനിസ്ഥാൻ ഹിന്ദുസ്ഥാൻ ഉട്ടോപ്പിസ്ഥാൻ..ട്ടപ്പിസ്ഥാൻ..പ്പിസ്ഥാൻ...സ്ഥാൻ...)
ചൊവ്വയിലെത്തീട്ട് (Dialogue: പോട്ടേ പോട്ടേ..പോട്ടേ പോട്ടേ..)
ചുറ്റിവളഞ്ഞിട്ട് (Dialogue: എത്താറായാ ..?)
ചൊവ്വയിലെത്തീട്ട് ...ചുറ്റിവളഞ്ഞിട്ട് 
ചന്ദ്രനും സൂര്യനും ചാടിക്കടന്നിട്ട് 
ഇന്ദ്രപുരിയുടെ മോളീന്ന് വീണിട്ട് (Dialogue: അയ്യോ ...)
മോടിയിൽ കോട്ടിട്ടോരേമാനെ കണ്ടപ്പം 
പേടിച്ച് താടിക്ക് തീപിടിച്ചോടീട്ട് 
ഭൂമി തൊരന്നിട്ട് പാതാളം ചെന്നപ്പോ 
പോത്തിന്റെ മോളിലെ മൂപ്പരെക്കണ്ടിട്ട്
വാലും ചുരുട്ടി തിരിച്ചങ്ങ് പാഞ്ഞിട്ട് 
വട്ടം കറങ്ങിക്കറങ്ങിക്കറങ്ങീട്ട- 
ങ്ങ്ട്ട് ..ങ്ങ്ട്ട് ..ങ്ങ്ട്ട് ..ങ്ങ്ട്ട് ..ട്ട് ..ട്ട് ..ട്ട് .. ട്ടോ (Dialogue: അഹ് ഹ് ....എന്നിട്ട് ?)
(അ ഹ് ഹു-മക്കാ-ജിബ്ബോ-ഹാലി-യെവ്വോ-ഒ-രക്കഹ-ഉഫ്മാഹ)

ഉപ്പിന് പോണ വഴിയേത് ?
ഉട്ടോപ്യേടെ തെക്കേത് 
(കൊതുകുമാലി-കിത്താമേറു-ആഹമ്മകാഞ്ചി-ആഹായ്യോം )
ഉപ്പിന് പോണ വഴിയേത് ?
ഉട്ടോപ്യേടെ തെക്കേത് 
തെക്കൊട്ട് പോണ വഴിയേത് ?
ഉട്ടോപ്യേടെ വടക്കേത് 
വടക്കോട്ട്‌ പോണ വഴിയേത് ?
ഉട്ടോപ്യേടെ കെഴക്കേത് 
കെഴക്കോട്ട് പോണ വഴിയേത് ?
ഉട്ടോപ്യേടെ പടിഞ്ഞാറ് 
പടിഞ്ഞാറ് പോണ വഴിയേത് ?
നെടുകെ പോയിട്ട് മേപ്പോട്ട് 
മേപ്പോട്ട് പോണ വഴിയേത് ?
മോളീച്ചെന്നിട്ട് കീപ്പോട്ട് ..
(അ ഹ് ഹു മക്കാ ജിബ്ബോ ഹാലി യെവ്വോ-ഒ-രക്കഹ-ഉഫ്മാഹ
കൊതുകുമാലി കിത്താമേറു ആഹമ്മകാഞ്ചി ആഹായ്യോം )
(Dialogue: ഹഹഹഹഹത്ശരി ...അപ്പോ ആശാനറിയില്ലാല്ലേ ഉട്ടോപ്യയെവിടെയാണെന്ന് !!!)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Uppinu pona vazhiyethu Uttopyede thekketh

Additional Info

Year: 
2015
Lyrics Genre: 

അനുബന്ധവർത്തമാനം