അഭിവാദ്യം അഭിവാദ്യം
അഭിവാദ്യം അഭിവാദ്യം
ധീരനായകനഭിവാദ്യം
തുടങ്ങട്ടെ ജയിക്കട്ടെ
പെരും പോരാട്ടം
മാനത്തിൻ അവകാശി
ആരാണെന്ന പിടിവാശി
സൂരിയനും ചന്ദിരനും
തമ്മിൽ പോരാട്ടം
പോരു ജയിക്കാനായിട്ട്
അമ്പോ നെട്ടോട്ടം
രാവിൻ കോട്ടപിടിയ്ക്കാൻ സൂര്യൻ
പകലിൻ നായകനാവാൻ ചന്ദ്രൻ
വെയിലുകൊണ്ട്...
നിലവുകൊണ്ട്...
പലവഴിയ്ക്ക് പടനയിച്ച്
പതിനെട്ടാമടവെടുക്കണേ
പോരാട്ടം മുറുകണേ മൂച്ച് കേറണേ (3)
മേഘം ഒരുഭാഗം
താരം മറുഭാഗം ........ (2)
മാരിവിൽ കുലച്ചു കൊണ്ടാണു മത്സരം (2)
ഇടിമിന്നലുവെട്ടി
കലിതുള്ളിടുമങ്കം
എന്തുവേണമറിയാതേ
നിക്കണ് വാനം
നിക്കണ് വാനം
നിക്കണ് വാനം
അടിവച്ചങ്ങടിവച്ച്
അപരന്നെ കരിതേച്ച്
ജയമെത്താനിരുപറ്റം
കോപ്പുകൂട്ടണേ
പോരാട്ടം മുറുകണേ
മൂച്ച് കേറണേ (2)
(Rap portion)
വോട്ട് കിട്ടാനതുവഴി ഇതുവഴി
എരന്നിട്ട് നടന്നിട്ട് വിലപേശികിണഞ്ഞിട്ട്
വലവീശിപിടിച്ചിട്ട് കുതികാലുമുറിച്ചിട്ട്
ചീട്ടിറക്കി കളികള് പലവക
അടിയിടിവെടിപുക
അധികാരക്കൊതിയുടെ ചാപ്പകുത്തും
സമയമിതടുക്കുമ്പൊ
കടിപിടിമുറുകുമ്പൊ
കാഹളങ്ങൾ തകിലടിമാമാങ്കം
അഭിവാദ്യം അഭിവാദ്യം
ധീരനായകനഭിവാദ്യം
തുടങ്ങട്ടെ ജയിക്കട്ടെ
പെരും പോരാട്ടം
സൂര്യൻ ഉരുകുന്നേ
ചന്ദ്രൻ പിടയുന്നേ.... (2)
കൊള്ളലും കൊടുക്കലും
നിറഞ്ഞു മത്സരം (2)
കാലത്തുടികൊട്ടി
ലോകങ്ങള് ഞെട്ടി
ഒന്നിനൊന്നറിഞ്ഞുകേറി
രണ്ടുകൂട്ടരും
രണ്ടുകൂട്ടരും
രണ്ടുകൂട്ടരും
തരിപോലും തളരാതെ
ഗതിവേഗം കുറയാതെ
വിധിയെത്തും പുലരിയ്ക്കായ്
കാത്തിരിയ്ക്കണേ
പോരാട്ടം മുറുകണേ
മൂച്ച് കേറണേ (5 )
Additional Info
കീബോർഡ് | |
ഫ്ലൂട്ട് | |
സോളോ വയലിൻ | |
തബല | |
അകൗസ്റ്റിക് ഗിറ്റാർസ് | |
ഇലക്ട്രിക് ഗിറ്റാർ |