ഇല പെയ്തു മൂടുമീ

ഇല പെയ്തു മൂടുമീ നാട്ടുമൺ പാതയിൽ
തണലായ് വരുന്നവൻ നീയേ..
കരളിന്റെ കടലാസ് പൊതിയിലെ ചിന്തകൾ
അറിയാതെ തൊട്ടവൻ നീയേ..
ഒരുമിച്ചു നാം നടക്കുന്നരാ നേരത്തു 
ഒരുപാട്ട് കൂട്ടിനുണ്ടായിരുന്നു..
ഒരു വാക്ക് മിണ്ടാതെ മൗനമായ് എത്രയോ കവിത നാം കൈമാറിയില്ലേ..
അകലെ പിറക്കും പുലർകാല സൂര്യനായ് നിറയെ കിനാവ് കണ്ടില്ലേ..
നിറയെ കിനാവ് കണ്ടില്ലേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Ila peithu moodumee