തന്നെ തന്നെ ഞാനിരിക്കേ

തന്നെ തന്നെ ഞാനിരിക്കേ
നിന്നെത്തന്നെ ഓര്‍ത്തിരിക്കേ
പകലിലും രാവിലും
അനുരാഗമാണല്ലോ

കണ്ണും നട്ടുകാത്തിരിക്കേ
നെഞ്ചില്‍ തന്നെ നീയിരിക്കേ
വെയിലിലും കാറ്റിലും ഏറെ
അനുരാഗമാണല്ലോ

ഉയിരില്‍ തൊടും വിചാരമായ് നിന്നെയറിയുന്നൂ
നെടുവീര്‍പ്പിലും നിറഞ്ഞുനീ തളിരിളം ചൂടായ്
മഴവില്ലു പോല്‍ മണ്ണില്‍ ഇഴചേര്‍ന്നിതാ നമ്മള്‍
അനുരാഗമേഴുവര്‍ണ്ണമായ് ഇരുവരില്‍ ..
(കണ്ണും നട്ടുകാത്തിരിക്കേ ... )

ഒരുപോലെ നാം തുലാമഴ ഇന്നു നനയുന്നൂ
ഇരുളോര്‍മ്മയില്‍ തുഴഞ്ഞിതാ പുലരി തേടുന്നൂ
വിരഹത്തിനായുള്ളില്‍ കനലൂതിടും നേരം
അനുരാഗമെന്ന പൊൻകണം തെളിയുമേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
thanne thanne