സര്‍ഗ്ഗവേദികളേ

സര്‍ഗ്ഗവേദികളേ..
സ്വര്‍ഗ്ഗഭൂമികളേ..
യവനിക ഞൊറിയുകയായി
ജീവിതമുഖപടമെഴുതുകയായി

സര്‍ഗ്ഗവേദികളേ..സ്വര്‍ഗ്ഗഭൂമികളേ..
യവനിക ഞൊറിയുകയായി
ജീവിതമുഖപടമെഴുതുകയായി
കാലം കഥകളിലുണരുകയായി
ഇവിടെ രാവുകളലകടലിളകുകയായി
സര്‍ഗ്ഗവേദികളേ...
ഹോഹോഹോ ഓഹോഹോഹോ ..

വിടരുകയാണൊരു പുതിയ വിഭാതം
പടരുകയാണതിശോണയുഗാന്തം (2)

തുടരുക പുരുഷാര്‍ത്ഥത്തിന്‍ ധീര
സ്മരണകളുതിരും ജനപഥഗീതം
ജനപഥഗീതം...

സര്‍ഗ്ഗവേദികളേ..സ്വര്‍ഗ്ഗഭൂമികളേ..
യവനിക ഞൊറിയുകയായി
ജീവിതമുഖപടമെഴുതുകയായി
കാലം കഥകളിലുണരുകയായി
ഇവിടെ രാവുകളലകടലിളകുകയായി

പടവാള്‍മുനകളിലാളിയ പോരിന്‍
ചരിതം.. ചരിതം ചരിതം ചരിതം (2)

കേട്ടുഞടുങ്ങിയുണര്‍ന്നൊരു
കാല പെരുമഴ മായിച്ചെഴുതിയ മായിക
വേദിയിരമ്പി വരുന്നു...

സര്‍ഗ്ഗവേദികളേ..സ്വര്‍ഗ്ഗഭൂമികളേ..
യവനിക ഞൊറിയുകയായി
ജീവിതമുഖപടമെഴുതുകയായി
കാലം കഥകളിലുണരുകയായി
ഇവിടെ രാവുകളലകടലിളകുകയായി
രാവുകളലകടലിളകുകയായി ...

SLPrYUa0QBU