ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ നിന്റെ

ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ നിന്റെ
പട്ടുപോലുള്ളയീ പാട്ടിനുള്ളിൽ..
എന്തിത്ര സങ്കടം ചൊല്ലാമോ..
തേനൂറും കനിയേറെ കൊത്തിയിട്ടും
ചുണ്ടിൽ മധുരിക്കും പാട്ടൊട്ടും ബാക്കിയില്ലേ
മധുരിക്കും പാട്ടൊട്ടും ബാക്കിയില്ലേ
ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ നിന്റെ
പട്ടുപോലുള്ളയീ പാട്ടിനുള്ളിൽ..
എന്തിത്ര സങ്കടം ചൊല്ലാമോ..

തുള്ളിക്കൊരുകുടം കണക്കെ മാരിപെയ്യുമ്പം
ഉമ്മറത്തിണ്ണേലിരുന്ന് കണ്ടതല്ലേ
ആരാരും കാണാത്തൊരു പൊൻകിനാവ്
അന്ന് നിന്റെ കണ്ണില് പൂത്ത് മിന്നിയ നല്ല നാള്
ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ നിന്റെ
പട്ടുപോലുള്ളയീ പാട്ടിനുള്ളിൽ..
എന്തിത്ര സങ്കടം ചൊല്ലാമോ..

അക്കരേയ്ക്ക് പോയ തോണി ഇക്കരെയെത്തുമ്പം
കരിമുകിൽ മാനം തെളിയുകില്ലേ ..
ഉറങ്ങാത്ത രാവിതിന്നു മായുകില്ലേ
നിന്റെ കണ്ണുനീരിൻ കഥയിതിന്നു തീരുകില്ലേ

ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ നിന്റെ
പട്ടുപോലുള്ളയീ പാട്ടിനുള്ളിൽ..
എന്തിത്ര സങ്കടം ചൊല്ലാമോ..
തേനൂറും കനിയേറെ കൊത്തിയിട്ടും
ചുണ്ടിൽ മധുരിക്കും പാടോട്ടും ബാക്കിയില്ലേ..
മധുരിക്കും പാട്ടൊട്ടും ബാക്കിയില്ലേ
മധുരിക്കും പാട്ടൊട്ടും ബാക്കിയില്ലേ
മധുരിക്കും പാട്ടൊട്ടും ബാക്കിയില്ലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ottaykk padunna poonkuyile(nadan malayalam movie)