മൂളിവരുന്ന മുളംങ്കാറ്റില്‍

മൂളിവരുന്ന മുളംങ്കാറ്റില്‍
ഒരു കുമ്പിള്‍ മലരുണ്ടോ
മലരതിന്റെ ഇടനെഞ്ചില്‍
നിറയും നിനവില്ലയോ
ആ നിനവിന്‍‌ നിറമില്ലയോ (2)

മെല്ലെ നീങ്ങി മായുകയായി
നീലമേഘത്തിരശ്ശീല
ചായമിട്ടൊരുങ്ങി നിന്നു
ദൂരെയേത് താരകം (2)

കളിയരങ്ങുണരും നേരം
നാട്ടുപച്ചക്കിളിമകളേ..
ഇതിലെ വരുമോ പൂങ്കുയിലേ  (2)

മൂളിവരുന്ന മുളംങ്കാറ്റില്‍
ഒരു കുമ്പിള്‍ മലരുണ്ടോ
മലരതിന്റെ ഇടനെഞ്ചില്‍
നിറയും നിനവില്ലയോ
ആ നിനവിന്‍‌ നിറമില്ലയോ

വേഷമൊന്നഴിച്ചുവച്ച്
രാത്രിയിന്നു മയക്കമായി..
ഉറങ്ങാതെ പാടുന്നപ്പോഴും 
എന്നിലേതു രാക്കിളി (2)

പുലരിയകലെ വിരിയുന്നേരം
പുതുവര്‍ണ്ണച്ചിറകേറി
ഇനിയും വരുമോ വാസന്തം

മൂളിവരുന്ന മുളംങ്കാറ്റില്‍
ഒരു കുമ്പിള്‍ മലരുണ്ടോ
മലരതിന്റെ ഇടനെഞ്ചില്‍
നിറയും നിനവില്ലയോ
ആ നിനവിന്‍‌ നിറമില്ലയോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
mooli varunna mulamkattil(nadan malayalam movie)