പാടടി പാടടി പഞ്ഞം തീരാന്‍

പാടടി പാടടി പഞ്ഞം തീരാന്‍
പാലക്കൊമ്പിലിരുന്ന്
പാരിന്റെ മക്കടെ പുന്നാരം
മണ്ണില്‍ പണിയുന്ന മക്കടെ പുന്നാരം (2)

മാമല നാട്ടിലെ മനത് കുളിര്‍ക്കണ
മാവേലിപ്പെണ്ണേ
വാ.. വാ.. മാവേലിപ്പെണ്ണേ..
മണ്ണിന് കരളേ പൊന്നിന് പൊരുളേ
മറഞ്ഞിരിക്കല്ലേ..
മണ്ണില് മറഞ്ഞിരിക്കല്ലേ

കുപ്പമാടം പൂവിട്ട്
ഞാന്‍ കൊതിച്ചതെല്ലാം തന്നിട്ട്
ഓ ..ഓ
കുപ്പമാടം പൂവിട്ട്
ഞാന്‍ കൊതിച്ചതെല്ലാം തന്നിട്ട്
കപ്പചെത്തണകൈകള്‍ക്കെല്ലാം
കാപ്പും വളയും തന്നല്ല് നീ
കാപ്പും വളയും തന്നല്ല് നീ
കപ്പലേറിനടന്നല്ല്
കാപ്പും വളയും തന്നല്ല് നീ
കപ്പലേറിനടന്നല്ല്

പാടടി പാടടി പഞ്ഞം തീരാന്‍
പാല..ക്കൊമ്പിലിരുന്ന്
പാരിന്റെ മക്കടെ പുന്നാരം
മണ്ണില്‍ പണിയുന്ന മക്കടെ പുന്നാരം

പഞ്ഞമില്ലെന്‍ നാട്ടില്
പട്ടിണിയില്ലെന്‍ വീട്ടില്
പണമുള്ളവനും പാവങ്ങൾക്കും
പാടുതീര്‍പ്പവന്‍ നീയല്ലോ..
പാടുതീര്‍പ്പവന്‍ നീയല്ലോ..
എൻ പ്രാണനിടുന്നവന്‍ നീയല്ലോ
പാടുതീര്‍പ്പവന്‍ നീയല്ലോ..
എൻ പ്രാണനിടുന്നവന്‍ നീയല്ലോ

പാടടി പാടടി പഞ്ഞം തീരാന്‍
പാല..ക്കൊമ്പിലിരുന്ന്
പാരിന്റെ മക്കടെ പുന്നാരം
മണ്ണില്‍ പണിയുന്ന മക്കടെ പുന്നാരം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
padadi padadi panjam

Additional Info

Year: 
1957
Lyrics Genre: 

അനുബന്ധവർത്തമാനം