മധുമാസമായല്ലോ മലര്‍വാടിയില്‍
Music:
Lyricist:
Singer:
Film/album:
ഓ ..ആ..
മധുമാസമായല്ലോ മലര്‍വാടിയില്‍
പ്രേമ മണീവീണയിതുമീട്ടാന്‍ വരുമോ സഖീ
മമ ജീവിതാനന്ദ മണിക്കോവിലില്‍
എന്നുമണയാത്ത ദീപമായ് വരുമോ ഭവാന്‍ (2)
മിന്നും നിലാവിന്‍ പൊന്നിന്‍ കൊടിയാല്‍
പൂത്താലി തീര്‍ക്കുന്ന പൊന്‍ പനീര്‍ത്താര (2)
ചേലിയന്ന് നീ.. ഈ താലിചാര്‍ത്തുമാരെ
മധുമാസമായല്ലോ..
മധുമാസമായല്ലോ മലര്‍വാടിയില്‍
പ്രേമ മണീവീണയിതുമീട്ടാന്‍ വരുമോ സഖീ
മന്ത്രകോടിയുമായി സന്ധ്യാവധു വന്നു
മാറത്തു ചാര്‍ത്തുമീ നവമാലികാ (2)
ഹാ മാനസേശ്വരീ നീ മാത്രമെന്‍ സഖീ
മമ ജീവിതാനന്ദ മണിക്കോവിലില്‍
എന്നുമണയാത്ത ദീപമായ് വരുമോ ഭവാന്‍
എന്മനമാശാ കല്ലോലമായി
അതിലെന്നുമൊഴുകും നാം.. കളിയോടമായി (2)
പിരിയാതെയീവിധം പ്രിയമാര്‍ന്നു ജീവിതം..
മാനസമാശാ.. കല്ലോലമായി
അതിലെന്നുമൊഴുകും നാം കളിയോടമായി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
madhumasamayalllo malar