കാര്‍ത്തിക ദീപം തേടിയ

കാര്‍ത്തിക ദീപം തേടിയ കണ്ണില്‍
കാര്‍ത്തിക ദീപം തേടിയ കണ്ണില്‍
കാര്‍മുകില്‍ മൂടുപടം
കാലത്തിന്‍ ബാഷ്പകണം
കാര്‍ത്തിക ദീപം തേടിയ കണ്ണില്‍
കാര്‍ത്തിക ദീപം തേടിയ കണ്ണില്‍
കാര്‍മുകില്‍ മൂടുപടം
കാലത്തിന്‍ ബാഷ്പകണം

ഓരോ പൂവും ഓരോ രാവും
തീരാ നോവില്‍ തേങ്ങും നെഞ്ചില്‍
തേന്മധുരം പൊഴിയും കനിവേ
കാര്‍ത്തിക ദീപം തേടിയ കണ്ണില്‍
കാര്‍മുകില്‍ മൂടുപടം
കാലത്തിന്‍ ബാഷ്പകണം

മോഹങ്ങളെല്ലാം പുഴയായി തീര്‍ന്നാല്‍
ദാഹത്തിനര്‍ത്ഥമുണ്ടോ
സ്നേഹിച്ചതെല്ലാം കതിരായ് തീര്‍ന്നാല്‍
മേഘത്തിനര്‍ത്ഥമുണ്ടോ
ഈ മിഴിനീര്‍ക്കടലിന്‍ നടുവില്‍
ജീവജലം എവിടെ
വഴിയില്‍ തണലായ് തഴുകാന്‍
നിന്നോര്‍മ്മ കൂടെയുണ്ടൊ
കാര്‍ത്തിക ദീപം തേടിയ കണ്ണില്‍
കാര്‍മുകില്‍ മൂടുപടം
കാലത്തിന്‍ ബാഷ്പകണം

തെറ്റിനു മണ്ണില്‍ മാപ്പില്ലെങ്കില്‍
മുറ്റത്തെ മുല്ലയുണ്ടോ
അശ്രുവിലുരുകും മനസ്സില്ലെങ്കില്‍
നക്ഷത്രദീപമുണ്ടോ
ഈ എരിതീ മഴയില്‍ സുകൃതം
സ്നേഹവുമായ് വരുമോ
മിഴിനീര്‍ കണമേ പറയൂ
നീയെന്‍റെ ജീവനല്ലേ

കാര്‍ത്തിക ദീപം തേടിയ കണ്ണില്‍
കാര്‍മുകില്‍ മൂടുപടം
കാലത്തിന്‍ ബാഷ്പകണം
ഓരോ പൂവും ഓരോ രാവും
തീരാ നോവില്‍ തേങ്ങും നെഞ്ചില്‍
തേന്മധുരം പൊഴിയും കനിവേ
കാര്‍ത്തിക ദീപം തേടിയ കണ്ണില്‍
കാര്‍മുകില്‍ മൂടുപടം
കാലത്തിന്‍ ബാഷ്പകണം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
karthika deepam thediya

Additional Info

അനുബന്ധവർത്തമാനം