ഓമനത്തിങ്കള്‍ പാടിയ രാഗം
ഓമനത്തിങ്കള്‍ പാടിയ രാഗം
ഓമനത്തിങ്കള്‍ പാടിയ രാഗം
ഓര്‍മ്മയില്‍ വേദനയായി
ആതിരാത്താരകമായി
ഓമനത്തിങ്കള്‍ പാടിയ രാഗം
ഓമനത്തിങ്കള്‍ പാടിയ രാഗം
ഓര്‍മ്മയില്‍ വേദനയായി
ആതിരാത്താരകമായി ഓരോ പൂവും ഓരോ രാവും
തീരാനോവില്‍ തേങ്ങും നെഞ്ചില്‍
തേനലയായി തഴുകും കുളിരായി
ഓമനത്തിങ്കള്‍ പാടിയ രാഗം
ഓര്‍മ്മയില്‍ വേദനയായി
ആതിരാത്താരകമായി
മോഹങ്ങളെല്ലാം പുഴയായ് തീര്‍ന്നാല്‍
ദാഹത്തിനര്‍ത്ഥമുണ്ടോ
സ്നേഹത്തിന്‍ ചിപ്പിയില്‍ മുത്തുവിളഞ്ഞാല്‍
മേഘത്തിന്നര്‍ത്ഥമുണ്ടോ
ഈ മിഴിനീര്‍ക്കടലിന്‍ നടുവില്‍
ജീവജലം എവിടെ
പനിനീര്‍ കനിവിന്‍ മുകിലേ
പണ്ടത്തെ വേഴാമ്പല്‍ ഞാന്‍
ഓമനത്തിങ്കള്‍ പാടിയ രാഗം
ഓര്‍മ്മയില്‍ വേദനയായി
ആതിരാത്താരകമായി
തെറ്റിന്നു മണ്ണില്‍ മാപ്പില്ലെങ്കില്‍
മുറ്റത്തെ മുല്ലയുണ്ടോ
അശ്രുവിലുരുകും മനസ്സില്ലെങ്കില്‍
നക്ഷത്രദീപമുണ്ടോ
ഈ എരിതീക്കുടതന്‍ തണലില്‍
സ്നേഹമയി വരുമോ
ഒരുനാള്‍ അറിയാക്കനലില്‍
നീറുന്ന ശലഭം ഞാന്‍
ഓമനത്തിങ്കള്‍ പാടിയ രാഗം
ഓര്‍മ്മയില്‍ വേദനയായി
ആതിരാത്താരകമായി ഓരോ പൂവും ഓരോ രാവും
തീരാനോവില്‍ തേങ്ങും നെഞ്ചില്‍
തേനലയായി തഴുകും കുളിരായി
ഓമനത്തിങ്കള്‍ പാടിയ രാഗം
ഓര്‍മ്മയില്‍ വേദനയായി
ആതിരാത്താരകമായി