വിഭാവരീ രാഗം

വിഭാവരീ രാഗം വിടര്‍ന്നൊരീ യാമം
നിലാവുപോല്‍ പ്രേമം നിറഞ്ഞുവോ നാണം
വിലോലമാം  മിഴിയാകാം  വിളക്കില്‍ ഞാന്‍ തിരിയാകാം
മനസ്സിലെ കിളിയാകാം

അഴിഞ്ഞൊരാ കുനുകൂന്തല്‍  നുകര്‍ന്നുവോ മഴമേഘം...
ആ.. ആ......... ആ...........
തുളുമ്പുമീ ഇളനീരും കവര്‍ന്നുവോ നിശീഥങ്ങള്‍
അടങ്ങുമോ തുഴയുമ്പോള്‍ അനാദിയാം തിരകള്‍ ...
അലിഞ്ഞുവോ നിമിഷങ്ങള്‍ ...

(വിഭാവരീ രാഗം)


കുതിര്‍ന്നൊരാ കുഴല്‍ വിളിയില്‍ കുയില്‍ക്കിനാവുണരുമ്പോള്‍
ഉലഞ്ഞ നിന്‍ തളിർ മെയ്യില്‍ ചിരാതുകള്‍ തെളിയുമ്പോള്‍
മറക്കുമോ ചിറകായ് നീ തുടീക്കുമീ പുളകം
പൊതിഞ്ഞുവോ മധുമാസം....

(വിഭാവരീ രാഗം)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vibhaavaree Ragam

Additional Info

Year: 
1997

അനുബന്ധവർത്തമാനം