കാ കാ കള്ളി കാക്കോത്തി
കാ കാ കള്ളി കാക്കോത്തി കാടുണർന്നുവോ
കൂഹൂ കുഞ്ഞു പാപ്പാത്തി കൂടറിഞ്ഞുവോ (2)
ആടിക്കാറ്റിൽ മർമ്മരം ഈറൻ ചുണ്ടിൽ കുങ്കുമം
ആരോടും മിണ്ടല്ലേ
കാ കാ കള്ളി കാക്കോത്തി കാടുണർന്നുവോ
കൂഹൂ കുഞ്ഞു പാപ്പാത്തി കൂടറിഞ്ഞുവോ
താരാട്ടിന്റെ തിങ്കൾ പാട്ടും താരമ്പന്റെ കൈയ്യും മെയ്യും
താരുണ്യം പുൽകുമ്പോൾ താമരമഞ്ചം (2)
ആലോലം പുഴയൊഴുകും ഏഴേഴാം കടലോളം
ആകാശത്തേൻകിണ്ണം നീ
കാ കാ കള്ളി കാക്കോത്തി കാടുണർന്നുവോ
കൂഹൂ കുഞ്ഞു പാപ്പാത്തി കൂടറിഞ്ഞുവോ
ആടിക്കാറ്റിൽ മർമ്മരം ഈറൻ ചുണ്ടിൽ കുങ്കുമം
ആരോടും മിണ്ടല്ലേ
കാ കാ കള്ളി കാക്കോത്തി കാടുണർന്നുവോ
കൂഹൂ കുഞ്ഞു പാപ്പാത്തി കൂടറിഞ്ഞുവോ
പാലൂറുന്ന നെല്ലിൻ പൂവും നീരാടുന്ന കന്നിനിലാവും
രോമാഞ്ചം കൊള്ളുമ്പൊൾ കുയിലിനു നാണം (2)
ആരീരം പുതുമഴയിൽ ആത്മാവിൻ മണിയറയിൽ
ആദ്യത്തെ പൂക്കാലം നീ
കാ കാ കള്ളി കാക്കോത്തി കാടുണർന്നുവോ
കൂഹൂ കുഞ്ഞു പാപ്പാത്തി കൂടറിഞ്ഞുവോ
ആടിക്കാറ്റിൽ മർമ്മരം ഈറൻ ചുണ്ടിൽ കുങ്കുമം
ആരോടും മിണ്ടല്ലേ
കാ കാ കള്ളി കാക്കോത്തി കാടുണർന്നുവോ
കൂഹൂ കുഞ്ഞു പാപ്പാത്തി കൂടറിഞ്ഞുവോ