കോഴിപ്പൂവന്റെ കൊടിയടയാളം


ബ ബാ ബാ ബബ്ബ ബാ ബാ ബാ
കോഴിപ്പൂവന്റെ കൊടിയടയാളം
നേരം വൈകുമ്പോൾ വായിലെ വെള്ളം
കൂവല്ലേ ചങ്ങാതീ വാടാ കുഞ്ഞിക്കണ്ണാ
എട്ടും പൊട്ടും കാണാക്കാലത്ത് മുട്ടയിൽ
നിന്നൊരു വട്ടമുണ്ടായത് പൊട്ടിവിരിഞ്ഞിട്ട്
കിട്ടിയതാകാശം ബ ..ബ ...
(കോഴിപ്പൂവന്റെ...)

ഓട്ടമില്ലാ വണ്ടിയേറി ഓണമില്ലാ മൂലയെത്തും
നാണമില്ലാ മച്ചാന്മാരേ
അച്ചിവീട്ടിൽ താമസിച്ച് കൊച്ചിനോട് കളി കളിച്ച്
വെച്ച മീശ പാഴായില്ലേ
ആണിയുള്ള കാലില്ലേ ആടിമാസം വന്നില്ലേ
അക്കരയ്ക്കൊരു പോക്കു പൊയ്ക്കൂടേ
മൂക്കിന്മേൽ വിരലും വെച്ച് മൂലോകം കണ്ടിരുന്നാൽ
ആരു തരും പട്ടയദാനം
ഒന്നാമത്തെ കുഞ്ഞു കരഞ്ഞു രണ്ടാമത്തെ കൊച്ചു ചിരിച്ചു
മൂന്നാം പിള്ള ആണോ പെണ്ണാണോ
താ തകിട താ ... താ തകിട താ
താ തകിട താ... തകിട തകിട തകിട തകിട തകിട തകിട താക്കിടകിട
താക്കിടകിട താക്കിടകിട താക്കിടകിട താക്കിടകിട
താക്കിടകിട താക്കിടകിട താക്കിടകിട താ
(കോഴിപ്പൂവന്റെ...)

മായയില്ല മന്ത്രമില്ല മാറ്റാരും കൂടെയില്ല
താൻ കുഴിച്ച കുഴിയിലിറങ്ങാൻ
നാടുമില്ല കാടുമില്ല നാളെയെന്ന ചിന്തയില്ല
നല്ലകാലം വെറുതേ പോയി
അത്തിമരം കണ്ടില്ലേ ബുദ്ധിമോശം കാട്ടല്ലേ
അണ്ണാൻ കുഞ്ഞേ തന്നാലായത് ചെയ്യ്
നാക്കിന്മേൽ വെണ്ണ വെച്ച് നാടകവും കണ്ടിരുന്നാൽ
ആർക്കു വരും കണ്ണിലുറക്കം
ഒന്നാം കൈയ്യിനു രണ്ടു കൊടുത്താൽ
രണ്ടാം കൈയ്യിനു മൂന്നു കിടയ്ക്കും
മൂന്നാം കണ്ണിൽ തീയോ തിന്താരേ
ഒഴിയാത്തൊരു പൊല്ലാപ്പ് ഓരോരോ മാറാപ്പ്
ഓണം കേറാ മൂല നിറഞ്ഞിട്ടോരോ വേഷം വന്നു
കുണുങ്ങി തീനും കുടിയും ഉറക്കവുമായി നാടു മുടിക്കുന്നു
(കോഴിപ്പൂവന്റെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kozhippoovante kodiyadayalam

Additional Info