പള്ളിവാള് ഭദ്ര വട്ടകം
അങ്ങനങ്ങനെ അങ്ങനങ്ങനെ
അങ്ങനങ്ങനങ്ങനങ്ങനങ്ങനെ
അങ്ങനങ്ങനെ അങ്ങനങ്ങനെ
അങ്ങനങ്ങനങ്ങനങ്ങനങ്ങനെ
പള്ളിവാള് ഭദ്ര വട്ടകം
കയ്യിലേന്തും തമ്പുരാട്ട്യേ
ചെമ്പട്ടിന്റേം ചിലമ്പിന്റേം ചേലിൽ
കളി തുടങ്ങീ അങ്ങനങ്ങനെ
ഇനി ഞാനും വിളിച്ചിടാം
കോലക്കുഴൽ വിളിച്ചിടാം
ഉണർന്നീടുക കാനന മലരേ വേഗം തന്നെ
അങ്ങനങ്ങനെ
(പള്ളിവാള് ഭദ്ര വട്ടകം)
അങ്ങനങ്ങനെ അങ്ങനങ്ങനെ
അങ്ങനങ്ങനങ്ങനങ്ങനങ്ങനെ
അങ്ങനങ്ങനെ അങ്ങനങ്ങനെ
അങ്ങനങ്ങനങ്ങനങ്ങനങ്ങനെ
നിങ്ങളുടെ കിലുങ്ങുന്ന മൊഴിയിൽ
തേനൂറും പുഞ്ചിരിയിൽ
കാറ്റല ചുറ്റി കൊച്ചരുവി
കളിപ്പതുണ്ടേ അങ്ങനങ്ങനെ
കഥ ചൊല്ലും മണിമേഘമൊത്ത്
നിറഞ്ഞോരു മാമലതൻ
അരികെ വന്നാൽ നിനക്കും കേൾക്കാം
നല്ല കിന്നാരമേ അങ്ങനങ്ങനെ
പൊന്നൊന്നും മുത്തൊന്നുമല്ല
നിങ്ങളുടെ പൂ മിഴിയിൽ
ആ മുത്ത് പിരിശ മുത്തെന്നാണ് അതിന്റെ പേര്
അങ്ങനങ്ങനെ
(പള്ളിവാള് ഭദ്ര വട്ടകം)
വാക്കു കൊണ്ട് മെല്ലെ നീ നെഞ്ചൊന്നു തുറന്നാലോ
മിന്നുന്ന വർണ്ണ മണിമുത്ത് നിറഞ്ഞു കാണാം
അങ്ങനെ
കയ്യ് കൊണ്ടു തൊട്ടു് നീയ്
പൊന്നെന്ന്ന് പറഞ്ഞാലോ
മേലാകെ കസവണിഞ്ഞ് വിളങ്ങി നിൽക്കും
അങ്ങനെ (2 )
മേലാകെ കസവണിഞ്ഞ് വിളങ്ങി നിൽക്കും
വാക്കു കൊണ്ട് മെല്ലെ നീ നെഞ്ചൊന്നു തുറന്നാലോ
മിന്നുന്ന വർണ്ണ മണിമുത്ത് നിറഞ്ഞു കാണാം
പള്ളിവാള് ഭദ്ര വട്ടകം
കയ്യിലേന്തും തമ്പുരാട്ട്യേ
ചെമ്പട്ടിന്റേം ചിലമ്പിന്റേം ചേലിൽ
കളി തുടങ്ങീ അങ്ങനങ്ങനെ
ഇനി ഞാനും വിളിച്ചിടാം
കോലക്കുഴൽ വിളിച്ചിടാം
ഉണർന്നീടുക കാനന മലരേ വേഗം തന്നെ
അങ്ങനങ്ങനെ
(പള്ളിവാള് ഭദ്ര വട്ടകം)