മൊയ്തു പടിയത്ത്
കൊടുങ്ങല്ലൂരിലെ എറിയാട് പടിയത്ത് മുഹമ്മദ് ഹാജിയുടെയും വലിയവീട്ടിൽ ഫാത്തിമയുടെയും മകനായി 1931 മെയ് 28 ആം തിയതി മൊയ്തു പി.എ എന്ന മൊയ്തു പടിയത്ത് ജനിച്ചു. മുസ്ലീം കുടുംബങ്ങളിലെ അമ്മായിയമ്മ മരുമകൾ പോര്/ത്വലാക്ക്/ബഹുഭാര്യത്വം തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്ന കഥകൾ പ്രമേയമാക്കി നോവലുകൾ രചിച്ച ഇദ്ദേഹം നോവൽ/ചെറുകഥ എന്നീ സാഹിത്യ വിഭാഗങ്ങളിലായി എഴുപതോളം കൃതികൾ എഴുതിയീട്ടുണ്ട്. 1960 -ൽ നവോദയ സ്റ്റുഡിയോയുടെ ബാനറിൽ അദ്ദേഹത്തിന്റെ വിവാദ നോവലായ ഉമ്മ അതേ പേരിൽ തന്നെ കെ.പി. ഉമ്മറിനെ നായകനാക്കി കുഞ്ചാക്കോ ചലച്ചിത്രമാക്കി.
തുടർന്ന് കുട്ടിക്കുപ്പായം, കുപ്പിവള, യത്തീം, മൈലാഞ്ചി, മണിയറ, മണിത്താലി.. തുടങ്ങി നിരവധി ചിത്രങ്ങളുടെ കഥയും തിരക്കഥയും എഴുതിയ അദ്ദേഹം അല്ലാഹു അൿബർ എന്ന ഒരു സിനിമ സംവിധാനം ചെയ്യുകയും ഉണ്ടായി. മൊയ്തു പടിയത്തിന്റെ മകനാണ് സംവിധായകൻ സിദ്ദിഖ് ഷമീർ. സംവിധായകൻ കമലും നടൻ ബഹദൂറും ബന്ധുക്കളാണ്.