പൂവേ പൊലി പാടിവന്നു

പൂവേ പൊലി പാടിവന്നു പൂവാലൻ പൂത്തുമ്പി
പൊന്നോണപ്പാട്ടുണർന്നിടനെഞ്ചിൽ....
ആരാരും കാണാതെ അരികത്തിനി വന്നാലോ
ആരാനും കേൾക്കാതെ എൻ കാതിൽ മൂളാമോ?
ഇല്ലില്ലാ മൂളില്ലൊരു മുത്തം നൽകാതെൻ.... അഴകേ....
 
പൂവേ പൊലി പാടിവന്നു പൂവാലൻ പൂത്തുമ്പി
പൊന്നോണനിലാവുതിർന്നെന്നുള്ളിൽ
 
സിന്ദൂരം തൂകും നുണക്കുഴിക്കവിളിലെ
ശൃംഗാരംകണ്ടുഞാൻ മയങ്ങിനിൽക്കേ
നിൻ വിരലിൻ തുമ്പിൽ കവിത വിരിഞ്ഞുവോ
നിൻ മനസിൻ തീരാ മോഹമറിഞ്ഞുവോ
ഹൃദയം സുഖമറിയും പ്രിയ നിമിഷങ്...ങളാ...യ്...
 
മൗനങ്ങൾ പൂക്കും വടക്കിനിച്ചാർത്തിൽ നിൻ
മാറോടുചേർന്നുഞാൻ തരിച്ചുനിൽക്കേ
നിൻ ചൊടിയിൽ സന്ധ്യാ രാഗമുതിർന്നുവോ
നിൻ ചിരിയിൽ കൊലുസിൻ കൊഞ്ചലുണർന്നുവോ
പ്രണയം പൂക്കളമായതിൽ ശലഭങ്ങളാ...യ് നാം...
 
ലാലാ ലല ലാല ലാലാ ലാലാലല്ലാലലാലാ
ലാലാലല്ലാലലാലാ ലലലാ.... ലലല ലലലലലലാ...
മ്....മ്................മ്മ്മ്...............മ്മ്മ്മ്.....മ്മ്.......

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poove poli paadivannu

Additional Info

Year: 
2011
ഗാനശാഖ: 

അനുബന്ധവർത്തമാനം