ഗുരുവായൂരപ്പന്റെ പവിഴാധരം

ഗുരുവായൂരപ്പന്റെ പവിഴാധരം മുത്തും മുരളികയാണെന്റെ ജന്മം

അവിടുത്തെ മാധുര്യമെല്ലാം തിരയടിച്ചിളകുന്ന കടലെന്റെ കണ്ഠം

പാടുന്നതെല്ലാം നിൻ കീർത്തനമാക്കുവാൻ പാടുപെടുന്നൊരെൻ പുണ്യം

പണ്ടൊരു ജന്മത്തിൽ അക്രൂരവേഷത്തിൽ അമ്പാടിയിൽ വന്നിരുന്നൂ

അവിടത്തെ പൂഴിയിൽ വീണുരുണ്ടപ്പോളെൻ ആത്മാവുപൂത്തുലഞ്ഞു

അതു നീ കണ്ടറിഞ്ഞൂ

ഗുരുവായൂരപ്പന്റെ പവിഴാധരം മുത്തും മുരളികയാണെന്റെ ജന്മം

അവിടുത്തെ മാധുര്യമെല്ലാം തിരയടിച്ചിളകുന്ന കടലെന്റെ കണ്ഠം

തൂവും മിഴിനീരും പനിനീരായ് നിൻ കാൽക്കൽ നേദിച്ചു നിൽക്കുമീ ദാസൻ

നിന്റെ പൈക്കൂട്ടത്തിൽ പണ്ടത്തെ ജന്മത്തിൽ നന്ദിനിയായിട്ടു മേഞ്ഞിരുന്നു

അന്നെന്റെ ഓം‌കാരം കേട്ടുകുളിർത്ത നിന്നുള്ളിലെൻ ഗാനമാണോ

ഇതു ബ്രഹ്മരാഗമാണോ

ഗുരുവായൂരപ്പന്റെ പവിഴാധരം മുത്തും മുരളികയാണെന്റെ ജന്മം

അവിടുത്തെ മാധുര്യമെല്ലാം തിരയടിച്ചിളകുന്ന കടലെന്റെ കണ്ഠം

ഗുരുവായൂരപ്പന്റെ പവിഴാധരം മുത്തും മുരളികയാണെന്റെ ജന്മം

അവിടുത്തെ മാധുര്യമെല്ലാം തിരയടിച്ചിളകുന്ന കടലെന്റെ കണ്ഠം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Guruvayoorappante pavizhadharam

Additional Info

അനുബന്ധവർത്തമാനം