അനേകമൂർത്തേ അനുപമകീർത്തേ

അനേകമൂർത്തേ അനുപമകീർത്തേ അവിടുത്തേയ്ക്കൊരവിൽ‌പ്പൊതി

അനന്തദുഃഖത്തീയിൽ പിടയുമൊരാത്മാവിന്റെ അഴൽ‌പ്പൊതി

അനന്തദുഃഖത്തീയിൽ പിടയുമൊരാത്മാവിന്റെ അഴൽ‌പ്പൊതിആകാശഗംഗയാം തേൻ ചുരന്നും സച്ചിദാനന്ദപരിമളമാർന്നും

ആകാശഗംഗയാം തേൻ ചുരന്നും സച്ചിദാനന്ദപരിമളമാർന്നും

വിലസും വിഷ്ണുപാദങ്ങളാം താമരമലരുകൾ മനസ്സിൽ വിടരേണം

ഈ ഭവദുരിതങ്ങൾ അകലേണം

അനേകമൂർത്തേ അനുപമകീർത്തേ അവിടുത്തേയ്ക്കൊരവിൽ‌പ്പൊതി

അനന്തദുഃഖത്തീയിൽ പിടയുമൊരാത്മാവിന്റെ അഴൽ‌പ്പൊതിനിന്തിരുവടിയാം നീലക്കടലിൽ ഞാനൊരു പൂന്തിരമാത്രം

നിന്തിരുവടിയാം നീലക്കടലിൽ ഞാനൊരു പൂന്തിരമാത്രം

തിരകൾ കടലിനു സ്വന്തം മോക്ഷത്തിൻ കടലേ നീ പരബ്രഹ്മം

നിന്നിൽ പതിന്നാലുലക സ്പന്ദം