കായാമ്പൂക്കളോടിടയും തിരുമെയ്

കായാമ്പൂക്കളോടിടയും തിരുമെയ് കണികാണേണം കൃഷ്ണഹരേ

തിരുമുടിയും നീണ്ടിടം‌പെട്ടമിഴികളും മകരകുണ്ഡലങ്ങളും കണികാണണം

തിരുമുടിയും നീണ്ടിടം‌പെട്ടമിഴികളും മകരകുണ്ഡലങ്ങളും കണികാണണംമന്ത്രാഭിഷേകവും ശംഖാഭിഷേകവും നവകാഭിഷേകവും കഴിഞ്ഞാൽ

മന്ത്രാഭിഷേകവും ശംഖാഭിഷേകവും നവകാഭിഷേകവും കഴിഞ്ഞാൽ

സുവർണ്ണകലശവും കളഭച്ചാർത്തും മലരുനിവേദ്യവും കഴിഞ്ഞാൽ

അടിയന്റെ വിശപ്പിനൊരരിമണി തരണേ ഗുരുവായൂർ പരം‌പൊരുളേ

സകലചരാചര മനസ്സേ

കായാമ്പൂക്കളോടിടയും തിരുമെയ് കണികാണേണം കൃഷ്ണഹരേ

തിരുമുടിയും നീണ്ടിടം‌പെട്ടമിഴികളും മകരകുണ്ഡലങ്ങളും കണികാണണംമന്ദസ്മിത മധുരാനനവും ശുഭ ശംഖചക്രഗദാ കൗസ്തുഭവും

മന്ദസ്മിത മധുരാനനവും ശുഭ ശംഖചക്രഗദാ കൗസ്തുഭവും

കടകകടീതടസൂത്രവും സോപാന പടിയും കണ്ടുകഴിഞ്ഞാൽ

അടിയന്റെ ഉയിരിനു മുക്തിനൽകേണമേ ഗുരുവായൂർ പരം‌പൊരുളേ

അഖില ചരാചരമനസ്സേ

കായാമ്പൂക്കളോടിടയും തിരുമെയ് കണികാണേണം കൃഷ്ണഹരേ

തിരുമുടിയും നീണ്ടിടം‌പെട്ടമിഴികളും മകരകുണ്ഡലങ്ങളും കണികാണണം

കായാമ്പൂക്കളോടിടയും തിരുമെയ് കണികാണേണം കൃഷ്ണഹരേ

തിരുമുടിയും നീണ്ടിടം‌പെട്ടമിഴികളും മകരകുണ്ഡലങ്ങളും കണികാണണം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kayambookkalodidayum

Additional Info

അനുബന്ധവർത്തമാനം