നിർമ്മലമിഴികൾ ഗുരുവായൂരിലെ
നിർമ്മലമിഴികൾ ഗുരുവായൂരിലെ നിർമ്മാല്യത്തിനുണർന്നൂ
ബ്രാഹ്മമുഹൂർത്തം ഈറനണിഞ്ഞു വാകച്ചാർത്തു തൊഴുന്നൂ
അണിവാകച്ചാർത്തു തൊഴുന്നൂ

ദീപസഹസ്രങ്ങൾ ഇതളായ് വിരിയും താമരപോലെ ശ്രീലകം
ഭക്തഹൃദയത്തിൽ അറിയാതെ നിറയും കൃഷ്ണതുളസീപരിമളം
ശംഖനാദ മണിനാദ നിർഭരം മന്ത്രഘോഷ പരിപൂരിതം
പുണ്യതീർത്ഥമിതു തന്നെയല്ലയൊ സർവ്വദുഃഖശമനൗഷധം
നിർമ്മലമിഴികൾ ഗുരുവായൂരിലെ നിർമ്മാല്യത്തിനുണർന്നൂ
ഉഷഃപൂജയ്ക്കും പന്തീരടിയ്ക്കും ശീവേലിയ്ക്കും ഭഗവൻ
ഉച്ചപൂജയ്ക്കും നീയറിയാതെ ഉഴറിനടക്കുന്നു ഞാൻ
ദീപാരാധനയ്ക്കത്താഴശീവേലിയ്ക്കാത്മാവ് തൃപ്പുകയാക്കി
തുരുനടചാരിയിരുന്നു മയങ്ങും അടിയനു തുണ നീ മാത്രം