അണ്ഡകടാഹങ്ങൾ ചിറകടിച്ചുണരുന്നു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)

ഓം നമോ വാസുദേവായഃ

ഓം നമോ വേദരൂപായഃ

ഓം നമോ നാരായണായഃഅണ്ഡകടാഹങ്ങൾ ചിറകടിച്ചുണരുന്നു അഗ്രേപശ്യാമി

ഒരോ ജീവന്റെ ചുണ്ടിലും വിടരുന്നു ഓം നമോ നാരായണായഃ

ഓം നമോ നാരായണായഃ

അണ്ഡകടാഹങ്ങൾ ചിറകടിച്ചുണരുന്നു അഗ്രേപശ്യാമി

ഓം നമോ നാരായണായഃയജ്ഞശ്രീപതേ ജീവിതമാകുമീ യാഗഹവിസ്സു നീ സ്വീകരിക്കൂ

യജ്ഞശ്രീപതേ ജീവിതമാകുമീ യാഗഹവിസ്സു നീ സ്വീകരിക്കൂ

കൃഷ്ണകിരീടത്തിൽ മയിൽപ്പീലിക്കണ്ണായി

കൃഷ്ണകിരീടത്തിൽ മസില്‍പ്പീലിക്കണ്ണായി

ദുഃഖജ്വാലതൻ നീലം ചൂടു

ദുഃഖജ്വാലതൻ നീലം ചൂടു

അണ്ഡകടാഹങ്ങൾ ചിറകടിച്ചുണരുന്നു അഗ്രേപശ്യാമി

ഒരോ ജീവന്റെ ചുണ്ടിലും വിടരുന്നു ഓം നമോ നാരായണായഃ

ഓം നമോ നാരായണായഃഗോപികാവദന ചന്ദ്രചകോര ജന്മവേദന നെഞ്ചേറ്റിപ്പുണരൂ

ഗോപികാവദന ചന്ദ്രചകോര ജന്മവേദന നെഞ്ചേറ്റിപ്പുണരൂ

അച്യുതാനന്ദമാം ഭഗവൽ‌പ്പദങ്ങളിലീ അശ്രുപുഷ്പാഞ്ജലി ഏൽക്കൂ.

അശ്രുപുഷ്പാഞ്ജലി ഏൽക്കൂ.