ഗുരുവായൂരൊരു മധുര

ഗുരുവായൂരൊരു മധുര എഴുതിയാൽ തീരാത്ത കവിത

ഒഴുകാതൊഴുകുന്ന യമുന ഭക്തഹൃദയങ്ങളിൽ സ്വർണ്ണദ്വാരക

ഗുരുവായൂരൊരു മധുര എഴുതിയാൽ തീരാത്ത കവിത

ഒഴുകാതൊഴുകുന്ന യമുന ഭക്തഹൃദയങ്ങളിൽ സ്വർണ്ണദ്വാരക

ഞാനാ മധുരാപുരിയിൽ പശുവായ് മേഞ്ഞു നടക്കുന്നു

ഞാനാ കവിതയെ ഉള്ളിലുണർത്തും ഗാ‍നമാവുന്നു, അഷ്ടപദി ഗാനമാകുന്നു

ഈ ഗാനം കേൾക്കുമോ നാദബ്രഹ്മത്തിൻ തേരുതെളിയ്ക്കും ഭഗവാൻ, ശ്രീഗുരുവായൂരപ്പൻ

ഗുരുവായൂരൊരു മധുര എഴുതിയാൽ തീരാത്ത കവിത

ഒഴുകാതൊഴുകുന്ന യമുന ഭക്തഹൃദയങ്ങളിൽ സ്വർണ്ണദ്വാരക

ഞാനാ യമുനയിൽ കൃഷ്ണശിലയായ് വീണുമയങ്ങുന്നു

ഞാനാ സ്വർണ്ണദ്വാരകതേടും ബ്രാഹ്മണനാകുന്നു, സതീർത്ഥ്യ ബ്രാഹ്മണനാകുന്നു

ഈ കയ്യാൽ നൽകീടും അവില്‍പ്പൊതിവാങ്ങുമോ ശ്രീഗുരുവായൂരപ്പൻ, ദ്വാരകവാഴും ഭഗവാൻ

ഗുരുവായൂരൊരു മധുര എഴുതിയാൽ തീരാത്ത കവിത

ഒഴുകാതൊഴുകുന്ന യമുന ഭക്തഹൃദയങ്ങളിൽ സ്വർണ്ണദ്വാരക

ഗുരുവായൂരൊരു മധുര എഴുതിയാൽ തീരാത്ത കവിത

ഒഴുകാതൊഴുകുന്ന യമുന ഭക്തഹൃദയങ്ങളിൽ സ്വർണ്ണദ്വാരക

ഗുരുവായൂരൊരു മധുര

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Guruvayoororu madhura

Additional Info

അനുബന്ധവർത്തമാനം