കൺകുളിരെക്കണ്ടുകാല്ക്കൽ

കൺകുളിരെക്കണ്ടുകാല്ക്കൽ വീണിടുവാൻ മുന്നിൽ

കണ്ണീരണിഞ്ഞെത്തും നിൻ ദാസി ഞാൻ

പാല്ക്കടലിൽ പള്ളികൊള്ളുന്ന നിൻ തിരു-

പാദങ്ങളിൽ വീണു കേഴുന്നു ഞാൻ,

ഏഴയാമീ ഞാൻ

 

വിശ്വമായയിൽ മയങ്ങിയേറി മോഹം, പാടെ

വിസ്മരിച്ചുപോയഹോ സ്വയം ഞാൻ ക്ഷണം

ബന്ധനങ്ങളായി ബന്ധമേതും ചിരം, ദുഃഖ-

ഭാരമേറി ഹാ! തളർന്നു ഞാനാം തൃണം

മൂകമായെൻ സ്വനം

 

രുദ്രനാം മഹേശ്വരന്റെ താപം തീർക്കാൻ, ചാരേ

തൃക്കുരട്ടിയിൽ വാഴും ലക്ഷ്മീപതേ

മുക്തിതേടി നില്പ്പു ഞാൻ മുഖാരേ ഹരേ, വാതിൽ

മുട്ടിടുന്നു നിദ്രവിട്ടുണർന്നീടണേ

നീ തുണയേകണേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kankulire kandu

Additional Info

അനുബന്ധവർത്തമാനം