കൂട്ടുകാർ
Actors & Characters
Actors | Character |
---|
Actors | Character |
---|---|
രാമൻ നായർ | |
ഗോപി | |
റഹിം | |
ഖദീജ | |
രാധ | |
മമ്മൂട്ടി | |
കുഞ്ഞമ്മ | |
ഹാജിയാർ | |
വൈദ്യർ | |
പോക്കർ |
Main Crew
കഥ സംഗ്രഹം
വി. ശാന്താറാം സംവിധാനം ചെയ്ത പഡോസി എന്ന പ്രസിദ്ധ ഹിന്ദിച്ചിത്രത്തിന്റെ മലയാള പതിപ്പാണിത്. മറാഠിയിൽ ‘ഷേജാരി’ എന്ന പേരിലും ഈ സിനിമ ഇറങ്ങിയിരുന്നു. ഹിന്ദു-മുസ്ലീം മൈത്രി ഉദ്ഘോഷിയ്ക്കുകയാണ് കഥയുടെ ധർമ്മം.
രാമൻ നായരും മകൻ ഗോപിയും അയൽ പക്കത്തെ മമ്മുട്ടിയും മക്കളായ റഹിമും ഖദീജയുമായി വളരെ രമ്യതയിലാണ്. കുട്ടൻ വൈദ്യരുടെ മകൾ രാധയെ ഗോപി സ്നേഹിയ്ക്കുന്നു. ഖദീജയെ പ്രാപിക്കാനൊരുങ്ങിയ തട്ടിപ്പുകാരൻ ഹാജിയാരെ ഗോപി ശിക്ഷിച്ചതിന്റെ പ്രതികാരം അയാൽ തീർത്തത് ഗോപിയും ഖദീജയും തമ്മിൽ പ്രേമമാണെന്ന കള്ളക്കഥപ്രചരിപ്പിച്ചാണ്. റഹിമും മമ്മുട്ടിയും ഗോപിയുമായി തെറ്റി. കൽക്കത്തയിൽ ഖനിയിൽ ജോലി ചെയ്യുന്ന ഗോപി റഹിംനേയും അങ്ങോട്ട് വരുത്തി, റഹിം അറിയാതെ. റഹിമിന്റെ തെറ്റിദ്ധാരാനകൾ നീങ്ങിക്കിട്ടി. ഖദീജയുടെ കല്യാണത്തിനു റഹിമും ഗോപിയും നാട്ടിലെത്തിയെങ്കിലും ഹാജിയാർ തീ വച്ച മമ്മുട്ടിയുടെ വീട്ടിൽ നിന്നും എല്ലാവരേയും രക്ഷിക്കേണ്ടതായിട്ടാണ് വന്നത്. എന്നാൽ രാമൻ നായരും മമ്മുട്ടിയും പരസ്പരം രക്ഷിയ്ക്കാൻ ശ്രമിച്ചതിനിടയിൽ ഒരുമിച്ച് മരിയ്ക്കുകയാണുണ്ടായത്.
സംഗീത വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
ഒരു ജാതി ഒരു മതം ഒരു ദൈവം |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം എം എസ് ബാബുരാജ് | ആലാപനം കെ ജെ യേശുദാസ് |
നം. 2 |
ഗാനം
കണ്ണാടിക്കൂട്ടിലെ കണ്ണുനീർക്കൂട്ടിലെ |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം എം എസ് ബാബുരാജ് | ആലാപനം പി സുശീല |
നം. 3 |
ഗാനം
നോ വേക്കൻസി |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം എം എസ് ബാബുരാജ് | ആലാപനം കെ ജെ യേശുദാസ്, കോറസ് |
നം. 4 |
ഗാനം
നിഴലുകളേ നിഴലുകളേ |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം എം എസ് ബാബുരാജ് | ആലാപനം കെ ജെ യേശുദാസ് |
നം. 5 |
ഗാനം
വീട്ടിലിന്നലെ വടക്കുനിന്നാരോ |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം എം എസ് ബാബുരാജ് | ആലാപനം പി ലീല, കോറസ് |
നം. 6 |
ഗാനം
കുറുമൊഴി മുല്ലപ്പൂ |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം എം എസ് ബാബുരാജ് | ആലാപനം എസ് ജാനകി, കെ ജെ യേശുദാസ് |
Contributors | Contribution |
---|
Contributors | Contribution |
---|---|
Added Kathirvans data |