നോ വേക്കൻസി

നോ വേക്കന്‍സി നോ വേക്കന്‍സി
ഭൂമിയിലെവിടെച്ചെന്നാലും
നോ വേക്കന്‍സി മനുഷ്യനു നോ വേക്കന്‍സി 
നോ വേക്കന്‍സി നോ വേക്കന്‍സി
ഭൂമിയിലെവിടെച്ചെന്നാലും
നോ വേക്കന്‍സി - മനുഷ്യനു 
നോ നോ നോ വേക്കന്‍സി 

പിറന്ന നാടും വീടും വിട്ടു വരുന്നവരേ
നോ വേക്കന്‍സി
ജനിച്ച തെറ്റിനു ജീവിതഭാരം ചുമന്നലഞ്ഞവരേ
നോ വേക്കന്‍സി
തൊഴിലും തേടി തെരുവുകള്‍ നീളെ
തളര്‍ന്നു വീണവരേ തളര്‍ന്നു വീണവരേ
നഗരവിളക്കിനു കീഴിലുറങ്ങിയുണര്‍ന്നവരേ
നമ്മുടെ തലയ്ക്കു മുകളില്‍ ശൂന്യാകാശം
താഴെ തെരുവീഥി... തെരുവീഥി

നോ വേക്കന്‍സി നോ വേക്കന്‍സി
ഭൂമിയിലെവിടെച്ചെന്നാലും
നോ വേക്കന്‍സി - മനുഷ്യനു
നോ നോ നോ വേക്കന്‍സി 

രാഷ്ട്രപുരോഗതിയുടച്ചു വാര്‍ക്കും 
ഫാക്റ്ററികള്‍‍ -ഫാക്റ്ററികള്‍‍
കാറ്റില്‍ പുകയുടെ കൊടികളുയര്‍ത്തും 
ഫാക്റ്ററികള്‍ - ഫാക്റ്ററികള്‍‍
കുഴലു വിളിക്കും കമ്പനികള്‍ 
ചൂളമടിക്കും കമ്പനികള്‍
കുഴലു വിളിക്കും കമ്പനികള്‍ 
ചൂളമടിക്കും കമ്പനികള്‍
നമ്മുടെ രക്ഷാദുര്‍ഗ്ഗങ്ങള്‍ 
നമ്മുടെ അശാകേന്ദ്രങ്ങള്‍
നമ്മുടെ നേരേ നിന്നലറുന്നു 
നോ വേക്കന്‍സി
നമ്മുടെ നേരേ നിന്നലറുന്നു 
നോ നോ നോ വേക്കന്‍സി

സര്‍വ രാജ്യ ദുഖിതരേ 
സംഘടിക്കുക നമ്മള്‍
സംഘടിക്കുക നമ്മള്‍
സ്വപ്നങ്ങളിലെ സ്വര്‍ണഖനികള്‍
സ്വന്തമാക്കുക നമ്മള്‍ - 
സ്വന്തമാക്കുക നമ്മള്‍
നമുക്കു നഷ്ടപ്പെടുവാനുള്ളതു 
കണ്ണീര്‍ത്തുള്ളികള്‍ മാത്രം
നമുക്കു നേടിയെടുക്കാനുള്ളതു 
നാളേ - നല്ലൊരു നാളേ
നമ്മുടെ നേരേ നോ വേക്കന്‍സി -
കളുയരാത്തൊരു നാളേ
നമ്മുടെ നേരേ നോ വേക്കന്‍സി -
കളുയരാത്തൊരു നാളേ
നല്ലൊരു നാളേ - നല്ലൊരു നാളേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
No vaccancy

Additional Info

അനുബന്ധവർത്തമാനം