കുറുമൊഴി മുല്ലപ്പൂ

കുറുമൊഴിമുല്ലപ്പൂത്താലവുമായി
കുളിച്ചു തൊഴുതു വരുന്നവളേ
പുതുമഴ കൊള്ളേണ്ട പൊന്‍ -
വെയില്‍ കൊള്ളേണ്ട
പച്ചിലക്കുടക്കീഴില്‍ നിന്നാട്ടേ - എന്റെ 
പച്ചിലക്കുടക്കീഴില്‍ നിന്നാട്ടേ

ആരെങ്കിലും വന്നു കണ്ടാലോ 
അര്‍ത്ഥം വെച്ചു ചിരിച്ചാലോ (2)
ഞാനില്ല..ഞാനില്ല.. ഞാനില്ലാ..

പുതുമഴ കൊള്ളേണ്ട പൊന്‍ -
വെയില്‍ കൊള്ളേണ്ട
പച്ചിലക്കുടക്കീഴില്‍ നിന്നാട്ടേ
ഞാനില്ല.. ഞാനില്ല..ഞാനില്ലാ..

നിന്റെ കിനാവിന്റെ ഇളനീരേതൊരു 
നീലക്കാര്‍വര്‍ണ്ണനു നേദിച്ചു
നിന്‍ പ്രേമപൂജാപുഷ്പങ്ങളാരുടെ 
അമ്പലനടയില്‍ പൂജിച്ചു (2)
മറ്റൊരു ദേവനെനിക്കില്ലാ 
മറ്റൊരു ശ്രീകോവിലില്ലാ..

പുതുമഴ കൊള്ളേണ്ട പൊന്‍ -
വെയില്‍ കൊള്ളേണ്ട
പച്ചിലക്കുടക്കീഴില്‍ നിന്നാട്ടേ
ഞാനില്ല.. ഞാനില്ല..ഞാനില്ലാ..

തൊടുന്നതെല്ലാം പൊന്നാകും നിന്‍ -
താമരവളയക്കൈവിരലാല്‍
എന്‍ മനോരാജ്യത്തെ ദേവാലയത്തിലെ
മണ്‍വിളക്കെന്ന് കൊളുത്തും നീ (2)
വൃശ്ചികവൃതമൊന്നു കഴിഞ്ഞോട്ടേ
വിവാഹമോതിരമണിഞ്ഞോട്ടേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kurumozhi mullappoo

Additional Info

Year: 
1966

അനുബന്ധവർത്തമാനം