നിഴലുകളേ നിഴലുകളേ

നിഴലുകളേ...  നിഴലുകളേ 
നിഴലുകളേ നിഴലുകളേ 
നിങ്ങളെന്തിനു കൂടെ വരുന്നു 
നിശ്ശബ്ദ നിഴലുകളേ (2) 
നിഴലുകളേ നിഴലുകളേ 

എന്നെ മാത്രം കരി കൊണ്ടെന്തിന് 
മണ്ണില്‍ വരയ്ക്കുന്നു നിങ്ങള്‍ (2) 
നിങ്ങള്‍ പ്രതികാര ഭീകരരൂപങ്ങള്‍ 
നിങ്ങള്‍ ഇരുട്ടിന്റെ പ്രേതങ്ങള്‍ 
നിഴലുകളേ നിഴലുകളേ 

ജീവിതം വിളയും ഖനികള്‍ തേടി ഞാന്‍ 
ഈ വഴിത്താരയില്‍ വന്നു (2) 
കനകം കണ്ടില്ല രത്നങ്ങള്‍ കണ്ടില്ല 
കണ്ടതു കല്‍ക്കരിയല്ലോ 

നിഴലുകളേ നിഴലുകളേ 
നിങ്ങളെന്തിനു കൂടെ വരുന്നു 
നിശ്ശബ്ദ നിഴലുകളേ (2) 

ഈ മരുഭൂമിയില്‍ ദാഹജലം തേടി 
ഈറന്‍ കണ്ണുമായ്‌ വന്നു (2)
മുന്നില്‍ ഞാന്‍ കണ്ട തടാകങ്ങളത്രയും 
കണ്ണുനീര്‍ നിറഞ്ഞവയല്ലോ 
കണ്ണുനീര്‍ നിറഞ്ഞവയല്ലോ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nizhalukale